പുന്നമടയുടെ ഈണം നതോന്നത വൃത്തത്തിലായിരുന്നു. മത്സരത്തിന്റെ ഓരോ പാദത്തിന്റെയും ഇടവേളയിൽ ആർപ്പുവിളികൾ ഉയർന്നും താഴ്ന്നും. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ പുന്നമടപ്പൂരത്തിൽ കാലാവസ്ഥയും ‘ഫൗൾ’ കാണിക്കാതെ പങ്കെടുത്തു....Nehru Trophy boat race, Nehru Trophy boat race Manorama news, Nehru Trophy boat race Alappuzha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പുന്നമടയുടെ ഈണം നതോന്നത വൃത്തത്തിലായിരുന്നു. മത്സരത്തിന്റെ ഓരോ പാദത്തിന്റെയും ഇടവേളയിൽ ആർപ്പുവിളികൾ ഉയർന്നും താഴ്ന്നും. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ പുന്നമടപ്പൂരത്തിൽ കാലാവസ്ഥയും ‘ഫൗൾ’ കാണിക്കാതെ പങ്കെടുത്തു.

രാവിലെ മുതൽ വെളിച്ചത്തിന്റെ ഉത്സവമായിരുന്നു പുന്നമടയിൽ. പുലരിവെയിലിന്റെ ഇളംമഞ്ഞയിൽ തുടങ്ങി, ഉച്ചവെയിലായി കടുത്തു. പോക്കുവെയിലായി കായലിൽ പൊന്നുരുക്കിയൊഴിച്ചു. കായലിനെ പിളർന്ന് ചുണ്ടൻവള്ളങ്ങൾ തെക്കോട്ടു പാഞ്ഞ പിന്നാലെ സാന്ധ്യപ്രകാശം ചുവപ്പ് ചൊരിഞ്ഞു. കാർമേഘങ്ങളുടെ കറുപ്പ് ഒട്ടും കലർന്നില്ല.

ADVERTISEMENT

നഗരത്തിലും കുട്ടനാട്ടിലുമൊക്കെയായി ഇന്നലെ രാവിലെ തുടങ്ങിയ ആരവങ്ങളും പാട്ടുകളും പുന്നമടയിൽ വന്നു കലർന്നു. മൂന്നു വർഷത്തെ ഇടവേളയോടുള്ള വാശി പോലെ എല്ലായിടത്തും ആവേശം. കരകളിൽ നിറഞ്ഞ സദസ്സ്. പ്രത്യേകം ചട്ടം കെട്ടിയതു പോലെയായിരുന്നു തെളിഞ്ഞ കാലാവസ്ഥ. കാലം തെറ്റി മഴ പെയ്തതിന്റെ പൊറുതികേടുകൾ മാറ്റിവച്ചിരുന്നു വള്ളംകളി പ്രേമികൾ.

വെള്ളത്തിൽ പോരിനിറങ്ങുന്ന വള്ളങ്ങൾ രാവിലെ മുതൽ ഫിനിഷിങ് പോയിന്റിനടുത്ത് തെക്കും വടക്കും തുഴഞ്ഞു പാടി, താളമിട്ട് കരുത്തു കാട്ടുന്നുണ്ടായിരുന്നു. ഗാലറികളിലിരുന്നവർ അപ്പോൾ ഗായകസംഘങ്ങളായി. പാട്ടൊഴിയാതെ അവർ ആവേശം വിതറി. മത്സരച്ചൂടിനു മുൻപേ കായലോളങ്ങൾ വെയിലിൽ ചൂടുപിടിച്ചു. കരകളിൽ ആവേശത്തിന്റെ താപനില ഉയരുന്നുണ്ടായിരുന്നു.

ഉദ്ഘാടനം രണ്ടു മണിക്കെന്നായിരുന്നു അറിയിപ്പ്. പ്രധാന അതിഥികൾ എത്താൻ ഒരു മണിക്കൂർ കൂടി വൈകി. പക്ഷേ, കരകളിൽ അക്ഷമയുടെ സ്വരങ്ങൾക്കു പകരം ആവേശാരവങ്ങൾ തന്നെയായിരുന്നു. മൂന്നു വർഷം കഴിഞ്ഞല്ലേ പുന്നമടയിൽ ട്രാക്കിട്ടത്. വേവുവോളം കാത്തവരാണ്. ആറുവോളം ആർപ്പു വിളിച്ച് അവർ കാത്തിരുന്നു.

ട്രാക്കുകൾ ഉണരും വരെ കാത്തിരിപ്പിന്റെ മുഷിപ്പു മാറ്റാൻ കായലിൽ കാഴ്ചകൾ വേറെയുണ്ടായിരുന്നു – വാട്ടർ ജെറ്റ് പ്രകടനക്കാരൻ ജലോത്സവത്തിന്റെ മഞ്ഞപ്പതാകകൾ വീശി ഉയർന്നു.

ADVERTISEMENT

2.45ന് ജലപ്പരപ്പിലെ പരേഡായ മാസ് ഡ്രില്ലിനായി വള്ളങ്ങൾ നെഹ്റു പവിലിയന് അഭിമുഖമായി ഹാജരായി. പല നിറങ്ങളിലെ ജഴ്സി അണിഞ്ഞവർ ഒരേ താളത്തിൽ പവിലിയനു മുന്നിൽ കൂട്ടായി.

ആൻഡമാൻ – നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ ജോഷി പതാക വീശിയതോടെ വിസിൽ മുഴക്കത്തിനൊപ്പിച്ച് കായൽപരപ്പിൽ ‘തുഴമാറ്റം’ തുടങ്ങി. ആവേശകരമായ ഫിനിഷിങ് പോലെ സന്തോഷകരമായ കാഴ്ചയായി മാസ് ഡ്രിൽ.

പിന്നെ, മത്സരത്തിന്റെ ട്രാക്കിലൂടെ പാഞ്ഞു വരാൻ വള്ളങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലേക്കു പോയി. കഴിഞ്ഞ തവണത്തെ ജേതാവായ നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റൻ നാരായണൻ കുട്ടി എല്ലാ വള്ളങ്ങൾക്കുമായി പ്രതിജ്ഞ ചൊല്ലി.

വള്ളപ്പാച്ചിലിനു മുൻപ് കാണികൾക്കു മുന്നിലേക്ക് രണ്ട് ആനകളുടെ നിശ്ചലദൃശ്യം ഒഴുകിയെത്തി. അവയ്ക്കു മുന്നിൽ നർത്തകിമാർ ചുവടുവച്ചു. പുലിക്കളി തിമിർത്തു. കായൽപൂരത്തിനു കൊഴുപ്പേകാൻ പഞ്ചവാദ്യം മുഴങ്ങി.

ADVERTISEMENT

ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങിയപ്പോൾ, കാത്തിരുന്ന കാഴ്ച അകലെ തെളിഞ്ഞപ്പോഴേ കരകൾ ആരവങ്ങളുടെ വലിയ കോറസായി. തുഴകൾ കായലിനെ ഉഴുതുമറിച്ചു തുടങ്ങി. വെയിൽ മങ്ങുന്നുണ്ടെങ്കിലും ആവേശം ഉടനൊന്നും അസ്തമിക്കില്ലെന്ന് ആരവങ്ങൾ വിളിച്ചുപറഞ്ഞു.

ഓരോ ഹീറ്റ്സിലും അകലെ മീനിളക്കം പോലെ തുഴപ്പാടുകൾ കണ്ടപ്പോൾ കമന്റേറ്റർമാർ തൊണ്ടപൊട്ടി വിളിച്ചുപറഞ്ഞു, ഓരോ ചുണ്ടന്റെയും വിശേഷങ്ങൾ. പ്രകൃതിവർണനയും സാഹിത്യവും ചാലിച്ച് അവർ വാക്കുകളെ നീറ്റിലിറക്കി.

‘വെള്ളത്തിലെ ഒളിംപിക്സി’ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴക്കൈകൾ കാട്ടിൽ തെക്കേതിൽ ചുണ്ടനെ ഒന്നാമതെത്തിക്കുമ്പോൾ പോക്കുവെയിൽ പിന്നെയും തെളിഞ്ഞു, ഫിനിഷിങ് പോയിന്റിൽ പൊന്നുവിളയിച്ചു.

English Summary: Punnamada Kayal Nehru Trophy boat race