കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്ര അനുമതി; ദൈർഘ്യം 11. 17 കിലോമീറ്റർ; ചെലവ് 1957.05 കോടി
ന്യൂഡൽഹി ∙ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിനു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു..... Kochi Metro, Kochi Metro Manorama news, Kochi Metro Rail new Phase, Kochi Metro new work

ന്യൂഡൽഹി ∙ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിനു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു.
1957.05 കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും വിഹിതം 274.90 കോടി രൂപ വീതമായിരിക്കും. നിർമാണം പൂർത്തീകരിച്ച ആലുവ മുതൽ പേട്ട വരെയുളള (25.6 കിലോമീറ്റർ, 22 സ്റ്റേഷനുകൾ) ഒന്നാംഘട്ടത്തിന് 5181.79 കോടി രൂപയായിരുന്നു ചെലവ്.
ഒന്നാംഘട്ടം എ പദ്ധതിയിൽ പേട്ട മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയുള്ള 1.80 കിലോമീറ്റർ നിർമാണവും പൂർത്തീകരിച്ചു. ചെലവ് 710.93 കോടി രൂപ. എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 1.20 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാംഘട്ട ബി പദ്ധതി നിർമാണം പുരോഗമിക്കുകയാണ്.
English Summary: Cabinet approves Kochi Metro Rail Project Phase-II from JLN Stadium to Infopark via Kakkanad