തിരുവനന്തപുരം ∙ സംസ്ഥാനം ഇന്ന് ഓവർ‍ഡ്രാഫ്റ്റിലേക്കു പോകാതിരിക്കാൻ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് രഹസ്യനിരോധനം നടപ്പാക്കിയേക്കും. ട്രഷറിയിൽ മിച്ചമുള്ള പണത്തെക്കാൾ കൂടുതൽ തുക ചെലവിടേണ്ടി വന്നാലാണ് സർക്കാർ ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകുക. ഇന്നു ട്രഷറി പ്രവർത്തിച്ചു തുടങ്ങുമ്പോഴേ സ്ഥിതി വ്യക്തമാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനം ഇന്ന് ഓവർ‍ഡ്രാഫ്റ്റിലേക്കു പോകാതിരിക്കാൻ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് രഹസ്യനിരോധനം നടപ്പാക്കിയേക്കും. ട്രഷറിയിൽ മിച്ചമുള്ള പണത്തെക്കാൾ കൂടുതൽ തുക ചെലവിടേണ്ടി വന്നാലാണ് സർക്കാർ ഇന്ന് ഓവർഡ്രാഫ്റ്റിലേക്കു പോകുക. ഇന്നു ട്രഷറി പ്രവർത്തിച്ചു തുടങ്ങുമ്പോഴേ സ്ഥിതി വ്യക്തമാകൂ. ട്രഷറിയിൽ നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ഫിനാൻസ് മാനേജ്മെന്റ് സംവിധാനം വഴി മിച്ചമുള്ള തുകയ്ക്കു മേലുള്ള ചെലവിടലിനു രഹസ്യ നിരോധനം ഏർപ്പെടുത്താം. ഇതുവഴി ഓവർഡ്രാഫ്റ്റ് ഒഴിവാക്കാം.

രഹസ്യ വിലക്ക് ഏർപ്പെടുത്തിയാൽ വകുപ്പുകൾ ഓൺലൈനായി ബില്ലുകൾ സമർപ്പിച്ചാലും ട്രഷറി സ്വീകരിക്കില്ല. എന്താണു കാരണമെന്നു വകുപ്പുകൾക്കു മനസ്സിലാകുകയുമില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ട്രഷറി ഓവർഡ്രാഫ്റ്റിലേക്കു പോകുന്നതു തടയാൻ ഇൗ തന്ത്രം പലവട്ടം പ്രയോഗിച്ചിരുന്നു. ഇന്നു കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി വിഹിതവും ധനക്കമ്മി നികത്തൽ ഗ്രാന്റും ലഭിച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ തടസ്സപ്പെടും. ഇത് ഒഴിവാക്കാൻ റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റ് വഴി 1,683 കോടി വരെ സർക്കാരിനു വാങ്ങി ചെലവിടാം.

സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാൽ നിയന്ത്രണം ഉടൻ വേണ്ടിവരില്ല. ഭാവിയിൽ നിയന്ത്രണം വേണ്ടിവരുമോ എന്നു പറയാനാവില്ല. ഓവർഡ്രാഫ്റ്റ് നിയമപരമാണ്. നിലവിൽ അതിനുള്ള സാഹചര്യമില്ല

ADVERTISEMENT

എന്നാൽ, ഓവർഡ്രാഫ്റ്റിലേക്കു പോയെന്ന ചീത്തപ്പേര് ഒഴിവാക്കാൻ സോഫ്റ്റ്‌വെയറിൽ ക്രമീകരണം ഏർപ്പെടുത്താനാണു സാധ്യത. വരും ദിവസങ്ങളിൽ ട്രഷറി നിയന്ത്രണത്തിനു സാധ്യതയുണ്ട്. ഓണക്കാലത്തെ 15,000 കോടി രൂപയുടെ ചെലവുകളാണ് സർക്കാർ ഖജനാവ് കാലിയാക്കിയത്. ഇതിനായി 4,000 കോടി രൂപ കടമെടുത്തതിനു പുറമേ, റിസർവ് ബാങ്കിൽ നിന്ന് 1,683 കോടി രൂപ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസായും കൈപ്പറ്റി.

Content Highlights: Treasury, Overdraft