ചന്ദ്രബോസ് വധക്കേസ്: നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
കൊച്ചി ∙ തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തമടക്കമുള്ള തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു. ദൃക്സാക്ഷി മൊഴികൾ, മെഡിക്കൽ തെളിവുകൾ | Kerala High Court | Crime News | chandrabose murder | Mohammed Nisham | Manorama Online

കൊച്ചി ∙ തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തമടക്കമുള്ള തടവുശിക്ഷയും പിഴയും ഹൈക്കോടതി ശരിവച്ചു. ദൃക്സാക്ഷി മൊഴികൾ, മെഡിക്കൽ തെളിവുകൾ, മറ്റു ശാസ്ത്രീയ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കുറ്റം സംശയാതീതമായി തെളിയിക്കാനായെന്നും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവർ 160 പേജുള്ള ഉത്തരവിൽ വ്യക്തമാക്കി.
നിഷാമിന്റെ അപ്പീൽ തള്ളിയതിനൊപ്പം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും തള്ളി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നു വിലയിരുത്തിയാണ് വിചാരണക്കോടതി വധശിക്ഷ ഒഴിവാക്കിയത്. ഈ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നും യോജിക്കുന്നെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. നിഷാം ഉപയോഗിച്ച ആഡംബര വാഹനം തന്റെതാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് വാഹന ഉടമയായ ബെംഗളൂരു സഞ്ജയ് നഗർ സ്വദേശി കിരൺ രവി രാജു നൽകിയ അപ്പീലും ഹൈക്കോടതി തള്ളി.
English Summary: Chandrabose Murder: High Court rejected Mohammed Nisham's plea