‘എന്തും പറയാമെന്നാണോ’; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ സർവകലാശാലകളിലെ ബന്ധു നിയമനത്തിൽ ഉൾപ്പെടെ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തീരുമാനിച്ചത്... | Pinarayi Vijayan | Arif Mohammad Khan | Manorama Online

തിരുവനന്തപുരം ∙ സർവകലാശാലകളിലെ ബന്ധു നിയമനത്തിൽ ഉൾപ്പെടെ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉന്നയിച്ച ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ തീരുമാനിച്ചത് താൻ ഇടപെട്ടിട്ടാണെന്ന മട്ടിലുള്ള ആരോപണം അസംബന്ധമാണെന്നും ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചുവേണം ഗവർണർ വർത്തമാനം പറയാനെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
എന്തും വിളിച്ചു പറയാനുള്ള കേന്ദ്രമായിട്ടാണോ രാജ്ഭവൻ മാറിയിരിക്കുന്നത്? സർവകലാശാലയിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ബഹുജന സംഘടനയുടെയും പോസ്റ്റർ പതിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് ഗവർണർ ചോദിച്ചു. എന്താണ് ഇദ്ദേഹത്തിനു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ല. അത് അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുപ്പക്കാർ അതു പരിശോധിപ്പിക്കണം. ബിൽ നിയമസഭ പാസാക്കിയാൽ ഗവർണർ അതു പരിശോധിക്കും. സ്വാഭാവികമായി ഒപ്പിടും. അക്കാര്യത്തിൽ മറ്റ് ആശങ്കകൾ ഉണ്ടാകേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെതിരെ തുടർച്ചയായി ആരോപണങ്ങളുന്നയിച്ചു വന്ന ഗവർണർ വ്യാഴാഴ്ച മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതോടെയാണ് പിണറായി ഇതാദ്യമായി പരസ്യമായി മറുപടി നൽകിയത്. ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു പ്രതികരണമെങ്കിലും അവ എഴുതിത്തയാറാക്കിയാണ് പത്രസമ്മേളനത്തിന് അദ്ദേഹം എത്തിയത്. നിയമസഭ പാസാക്കിയ 12 ബില്ലുകളിൽ 11 എണ്ണം ഗവർണറുടെ അംഗീകാരം കാത്തിരിക്കെ നേർക്കുനേർ ഏറ്റുമുട്ടൽ ഗുരുതര പ്രതിസന്ധിക്ക് വഴിയൊരുക്കിയേക്കാം.
സ്റ്റാഫിന്റെ ബന്ധു ആയതിനാൽ അപേക്ഷിക്കാനോ ജോലി സ്വീകരിക്കാനോ പറ്റില്ലെന്നു പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നു മുഖ്യമന്ത്രി ചോദിച്ചു. സിപിഎം കൈക്കരുത്തും ഭീഷണിയും പ്രയോഗിച്ചിട്ടുള്ള എന്ത് അനുഭവമാണ് ഗവർണർക്കുള്ളത്. എന്തും വിളിച്ചു പറയാനുള്ള കേന്ദ്രമായിട്ടാണോ രാജ്ഭവൻ മാറിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗവർണർക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടെങ്കിൽ അതങ്ങനെ നടന്നോട്ടെ എന്നു വിചാരിച്ച് ഇതുവരെ നോക്കി നിൽക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ, അതു ഫലിച്ചതായി കണ്ടില്ല. (ഗവർണറെ രാഷ്ട്രപതി പദവിയിലേയ്ക്ക് പരിഗണിക്കുവെന്നു വാർത്തകളുണ്ടായിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം).
ഗവർണർ വ്യാഴാഴ്ച പറഞ്ഞത്: ‘ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടില്ല; റബർ സ്റ്റാംപല്ല’
∙ സർക്കാർ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാൻ ഞാൻ റബർ സ്റ്റാംപല്ല.
∙ നിയമപരമല്ലാത്ത മുഴുവൻ പ്രവർത്തനങ്ങളെയും നിയമപരമാക്കാൻ ഉദ്ദേശിച്ചുള്ള ബില്ലുകളിൽ ഒപ്പിടില്ല
∙ സർവകലാശാലകളിൽ നേരിട്ട് നിയമനം നടത്താനുള്ള അധികാരത്തിനായാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതും നടക്കില്ല.
∙ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കാൻ ചാൻസലർക്ക് മുഖ്യമന്ത്രി അറിയാതെ നിർദേശം വന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ.
∙ എന്നെ സമ്മർദത്തിലാക്കാമെന്ന് കരുതേണ്ട. അതിന് ശ്രമിച്ചാൽ നിയമത്തിന്റെ അന്തഃസത്ത ആയുധമാക്കി നേരിടും
∙ സർവകലാശാല ക്യാംപസിൽ ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെയും അവരുടെ യുവജനസംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരം നൽകിയത്?
English Summary: CM Pinarayi Vijayan Criticises Governor Arif Mohammad Khan In Press Meet