കോളജുകളും വാഴ്സിറ്റികളും ഒരു കുടക്കീഴിൽ; എല്ലാ സർട്ടിഫിക്കറ്റുകളും സോഫ്റ്റ്വെയറിലൂടെ ലഭ്യമാക്കും
തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകൾ, കോളജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ അക്കാദമിക്, ഭരണകാര്യങ്ങൾ ഒരു കുടക്കീഴിലാക്കുന്നു. ഇതിനായി കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്) എന്ന പേരിൽ | Colleges | Universirties | Manrama Online

തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകൾ, കോളജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ അക്കാദമിക്, ഭരണകാര്യങ്ങൾ ഒരു കുടക്കീഴിലാക്കുന്നു. ഇതിനായി കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്) എന്ന പേരിൽ സമഗ്ര സോഫ്റ്റ്‍വെയർ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
ഇതോടെ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും കോളജുകളിലും നിന്നു വിദ്യാർഥികൾക്കു ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവരവരുടെ പോർട്ടൽ വഴി ലഭ്യമാകും. പ്രവേശനം മുതൽ പരീക്ഷാ സർട്ടിഫിക്കറ്റ് വരെ അക്കാദമിക് ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും സോഫ്റ്റ്‍വെയർ വഴി ലഭ്യമാക്കും. വിദ്യാർഥി പ്രവേശനം, കോഴ്സ് റജിസ്ട്രേഷൻ, കോഴ്സിന്റെ പുരോഗതി, വിദ്യാർഥിയുടെ വിലയിരുത്തൽ, പരീക്ഷ, മൂല്യനിർണയം, പരീക്ഷാഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ഇതിൽ വരും.
നിലവിൽ സർവകലാശാലകളും കോളജുകളും അക്കാദമിക്, ഭരണ കാര്യങ്ങൾക്ക് സ്വന്തം നിലയിൽ കംപ്യൂട്ടർ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ അതെല്ലാം ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനാൽ പരസ്പരം ബന്ധമില്ല. ഇതുമൂലം കാലതാമസം വരുന്നുണ്ട്. പുതിയ സംവിധാനത്തോടെ ഇതിനു പരിഹാരമാകും.
കോഴ്സ് സംബന്ധിച്ച വിവരങ്ങൾ, ടൈംടേബിൾ, ഹാജർ, പഠനസാമഗ്രികൾ, ഇന്റേണൽ മാർക്ക്, ക്രെഡിറ്റ് എന്നിവയെല്ലാം വിദ്യാർഥിക്കു പോർട്ടലിൽനിന്ന് അറിയാം. ഗ്രേഡ് കാർഡും ഡിഗ്രി സർട്ടിഫിക്കറ്റും നേരിട്ടു ഡൗൺലോഡ് ചെയ്യാം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ അപേക്ഷിച്ചാൽ ഉടൻ സർട്ടിഫിക്കറ്റ് ഡിജിറ്റൽ ആയി പോർട്ടലിൽ ലഭ്യമാകും.
അധ്യാപകർക്കു ജോലിയുടെ ഭാഗമായുള്ള എല്ലാ കാര്യങ്ങളും ടീച്ചർ പോർട്ടൽ വഴി ലഭിക്കും. പുറമേ ഭരണപരമായ കാര്യങ്ങളും ഇതിന്റെ ഭാഗമാകും.
കെ റീപ് നടപ്പാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മെംബർ സെക്രട്ടറിയായി സമിതി രൂപീകരിച്ചിട്ടുണ്ട്. സർവകലാശാലകളിലെ ഐടി വിദഗ്ധർ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം സമിതി യോഗം ചേർന്നിരുന്നു.
English Summary: Colleges and Universities to be brought under one umberella