നിർമിച്ച് 6 മാസത്തിനുള്ളിൽ 67 റോഡുകളിൽ കുഴി; പരിശോധന നടത്തിയത് 148 റോഡുകളിൽ
തിരുവനന്തപുരം ∙ 67 റോഡുകളിൽ നിർമാണം പൂർത്തിയാക്കി 6 മാസങ്ങൾക്കകം തന്നെ കുഴികൾ രൂപപ്പെട്ട നിലയിലാണെന്നു വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ സരൾ രാസ്ത–3 എന്ന പേരിൽ പരിശോധന നടത്തിയതു സംസ്ഥാനത്തെ 148 റോഡുകളിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളിലും മരാമത്തു വകുപ്പിന്റെ | Vigilance | Manorama Online

തിരുവനന്തപുരം ∙ 67 റോഡുകളിൽ നിർമാണം പൂർത്തിയാക്കി 6 മാസങ്ങൾക്കകം തന്നെ കുഴികൾ രൂപപ്പെട്ട നിലയിലാണെന്നു വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ സരൾ രാസ്ത–3 എന്ന പേരിൽ പരിശോധന നടത്തിയതു സംസ്ഥാനത്തെ 148 റോഡുകളിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളിലും മരാമത്തു വകുപ്പിന്റെ 24 റോഡുകളിലും 9 കെഎസ്ടിപി റോഡുകളിലുമായിരുന്നു പരിശോധന.
ഇത്തരം റോഡുകൾ കൂടുതൽ തിരുവനന്തപുരത്താണ് – 18. കൊല്ലത്തു പത്തും പത്തനംതിട്ടയിൽ ആറും കോട്ടയം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ 4 വീതവും ഇത്തരം റോഡുകളുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 3 വീതം റോഡുകളിൽ മാസങ്ങൾക്കകം കുഴി രൂപപ്പെട്ടു.
19 റോഡുകളിൽ വേണ്ടത്ര ടാർ ഉപയോഗിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിൽ 3 വീതം റോഡുകളിൽ ടാറിങ്ങിനു കനം കുറവാണ്. കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതം റോഡിനും പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഓരോ റോഡിനും ഇതേ പ്രശ്നമുണ്ട്. എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയിൽ ടാർ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡ് വേണ്ടപോലെ റോളർ ഉപയോഗിക്കാതെയുമാണു നിർമിച്ചത്. കോഴിക്കോട്ട് ഒരു റോഡ് നിർമാണം പൂർത്തിയായി മാസങ്ങൾക്കകം പൂർണമായി പൊളിഞ്ഞു. ശേഖരിച്ച സാംപിളുകൾ ലാബുകളിലേക്ക് അയച്ചതായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു.
അഴിമതി ശ്രദ്ധയിൽപെട്ടതിന്റെയും അപകട മരണങ്ങളെത്തുടർന്നു ഹൈക്കോടതി നിർദേശിച്ചതിന്റെയും അടിസ്ഥാനത്തിൽ സരൾ രാസ്ത–2 എന്ന പേരിൽ കഴിഞ്ഞ മാസം വിജിലൻസ് 107 റോഡുകളിൽ പരിശോധന നടത്തിയിരുന്നു. അന്നു പരിശോധന നടത്താത്ത റോഡുകളിലായിരുന്നു സരൾ രാസ്ത–3 പരിശോധന. ഐജി എച്ച്.വെങ്കിടേഷ്, വിജിലൻസ് ഇന്റലിജൻസ് എസ്പി ഇ.എസ്.ബിജുമോൻ എന്നിവർ നേതൃത്വം നൽകി.
English Summary: Pathole in 67 roads within 6 months of construction