തിരുവനന്തപുരം ∙ മാസ്‌ക് പരിശോധനയ്ക്കു നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും.കോവിഡ് തടയുന്നതിനു മാസ്‌ക് ഉപയോഗിക്കണമെന്നു നിർദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മാസ്‌ക് പരിശോധനയ്ക്കു നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. 

കോവിഡ് തടയുന്നതിനു മാസ്‌ക് ഉപയോഗിക്കണമെന്നു നിർദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് വീണ്ടും ഇറക്കുന്നത്. ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ ഇപ്പോൾ കാര്യമായ പൊലീസ് പരിശോധന ഇല്ല.

ADVERTISEMENT

ഓർഡിനൻസിനു പകരമുള്ള ബിൽ കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിൽ അവതരിപ്പിക്കുകയും സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സിലക്ട് കമ്മിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഫലത്തിൽ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്ലാത്ത സ്ഥിതിയാണ്. 

ഈ ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ മറ്റ് ഓർഡിനൻസുകൾക്ക് ഒപ്പം നേരത്തെ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഓർഡിനൻസുകൾ ആവർത്തിച്ച് ഇറക്കുന്നതിന്റെ പേരിൽ ഗവർണർ ഒപ്പിടാതെ തിരിച്ചയച്ചവയുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Mask compulsory ordinance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT