പറമ്പിക്കുളം ഡാമിന്റെ ഷട്ടർ ശരിയാക്കാൻ 3 ദിവസത്തിലധികം വേണ്ടിവരും. ഡാമിൽനിന്ന് ഷട്ടർ വഴിയുള്ള ഒഴുക്കു നിലയ്ക്കാൻ 27 അടി വെള്ളം താഴണം. അറ്റകുറ്റപ്പണി നടത്താൻ അതുവരെ കാത്തിരിക്കണം. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ചു 11 അടി...Parambikulam dam, Parambikulam dam manorama news, Parambikulam dam Shutter

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പറമ്പിക്കുളം ഡാമിന്റെ ഷട്ടർ ശരിയാക്കാൻ 3 ദിവസത്തിലധികം വേണ്ടിവരും. ഡാമിൽനിന്ന് ഷട്ടർ വഴിയുള്ള ഒഴുക്കു നിലയ്ക്കാൻ 27 അടി വെള്ളം താഴണം. അറ്റകുറ്റപ്പണി നടത്താൻ അതുവരെ കാത്തിരിക്കണം. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ചു 11 അടി വെള്ളം താഴ്ന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ്, തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ 3 ഷട്ടറുകളിൽ ഒരെണ്ണം തകർന്ന് ഒലിച്ചു പോയത്.

ശക്തമായ കുത്തൊഴുക്കിൽ കുരിയാർകുറ്റി പുഴയിലൂടെ പെരിങ്ങൽകുത്ത് ഡാമിലേക്കു ക്രമാതീതമായി വെള്ളമൊഴുകി. പുലർച്ചെ 3 മുതൽ പെരിങ്ങൽകുത്തിലെ 6 ഗേറ്റുകൾ ഘട്ടംഘട്ടമായി തുറന്നു വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി. 

ADVERTISEMENT

ഇന്നലെ വൈകിട്ടോടെ ഷട്ടർ വഴി ഒഴുകുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞു. രാവിലെ സെക്കൻഡിൽ 20,000 ഘനയടി നിരക്കിൽ ഒഴുകിയിരുന്നത് വൈകിട്ട് 15,200 അടിയായി കുറഞ്ഞു. ഇതോടെ ചാലക്കുടിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലെ പ്രളയഭീതി ഒഴിഞ്ഞു.

ADVERTISEMENT

English Summary: Parambikulam dam shutter damage

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT