ജനാധിപത്യ ഗവർണർ കൊളോണിയൽ ഗവർണർമാരെപ്പോലെ ആകരുതെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ കോളനി വാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണെന്ന ധാരണ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനും

ജനാധിപത്യ ഗവർണർ കൊളോണിയൽ ഗവർണർമാരെപ്പോലെ ആകരുതെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ കോളനി വാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണെന്ന ധാരണ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യ ഗവർണർ കൊളോണിയൽ ഗവർണർമാരെപ്പോലെ ആകരുതെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ കോളനി വാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണെന്ന ധാരണ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജനാധിപത്യ ഗവർണർ കൊളോണിയൽ ഗവർണർമാരെപ്പോലെ ആകരുതെന്നും തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ കോളനി വാഴ്ചയിലെ പ്രവിശ്യകൾക്കു തുല്യമാണെന്ന ധാരണ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിനു മറുപടിയായി വിളിച്ച വാർത്താസമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം.

രാജ്ഭവനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും ഇതു ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് ആർഎസ്എസിന്റെ വാട്സാപ് കേന്ദ്രങ്ങളിൽ നിന്നാണോ വസ്തുതാവിരുദ്ധമായ വിവരങ്ങൾ ലഭിക്കുന്നത്. ജനങ്ങളും നാടുമാണു സർക്കാരിന്റെ പരിഗണനാ വിഷയങ്ങൾ; അല്ലാതെ ഏറ്റുമുട്ടലല്ല. അതേസമയം, ബില്ലിൽ ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്കു സമർപ്പിച്ചാൽ എന്തു ചെയ്യണമെന്നു ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അനുമതി നൽകുകയോ നൽകാതിരിക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കു സമർപ്പിക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന ഭേദഗതികളോടെ നിയമസഭയ്ക്കു തിരിച്ചയയ്ക്കാം.

മാധ്യമങ്ങൾക്കു മുന്നിൽ വന്നു ചില പ്രത്യേക ബില്ലുകളിൽ ഒപ്പിടില്ല എന്നു പ്രഖ്യാപിക്കുന്നതു ഭരണഘടനയ്ക്ക് അനുസൃതമാണോ? ഗവർണർ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിനു വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നും സർക്കാരിനാണെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചു പിണറായി ചൂണ്ടിക്കാട്ടി.

ഗവർണർ ഉന്നയിച്ച വിമർശനങ്ങൾ തികച്ചും രാഷ്ട്രീയമാണ്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ സർക്കാരിനെയും ഭരിക്കുന്ന കക്ഷിയെയും വിമർശിക്കാനുള്ള അവകാശവും കടമയും പ്രതിപക്ഷത്തിനും ജനങ്ങൾക്കുമുണ്ട്. എന്നാൽ, മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചു വേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് 1974 ലെ ഷംഷേർസിങ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും വിധിന്യായത്തിൽ സ്പഷ്ടമാക്കുന്നു. ഗവർണർ കേന്ദ്ര സർക്കാരിന്റെ ജീവനക്കാരനോ ഏജന്റോ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

ADVERTISEMENT

5 ബില്ലിൽ മാത്രം ഒപ്പുവച്ചു

സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ 5 എണ്ണത്തിൽ മാത്രം ഒപ്പുവച്ച ശേഷം ഡൽഹിക്കു പോയി. ഏറെ വിവാദമായ ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഉൾപ്പെടെ ഒപ്പിടാനുണ്ട്.

ഗവർണറെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി.ജോയിയും ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒക്ടോബർ 2ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് അവർ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. 

സർക്കാർ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ഗവർണർ, ഓണം വാരാഘോഷ സമാപനച്ചടങ്ങിലേക്കു ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.

ADVERTISEMENT

 

ഒപ്പു വച്ചവ

∙കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ

∙തദ്ദേശ ഭരണ പൊതുസർവീസ് ഭേദഗതി

∙പിഎസ്‍സി നിയമ ഭേദഗതി,

∙കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ്

∙ധന ഉത്തരവാദിത്ത ബിൽ

 

English summary: Pinarayi Vijayan against Governor