വിട, ആര്യാടൻ
മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന മുൻമന്ത്രി ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന്...Aryadan Muhammed, Aryadan Muhammed Manorama news,

നിലമ്പൂർ ∙ മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന മുൻമന്ത്രി ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഈ മാസം 14 മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു രാവിലെ 9ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദിൽ.
ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനനം. നിലമ്പൂർ മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി കോൺഗ്രസിൽ ആകൃഷ്ടനായി. 1956ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു തൊഴിലാളി സംഘടനാരംഗത്തു സജീവമായി. 1958ൽ കെപിസിസി അംഗമായും അവിഭക്ത കോഴിക്കോട് ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയായി. 1969ൽ മലപ്പുറം ജില്ലാ രൂപീകരണത്തോടെ ആദ്യ ഡിസിസി പ്രസിഡന്റായി. 11 വർഷം ഡിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചു. 13 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ കെപിസിസി അംഗങ്ങളുടെ പട്ടികയിലും ആര്യാടന്റെ പേരുണ്ട്.
1980ൽ നായനാർ സർക്കാരിന്റെ കാലത്താണ് ആര്യാടൻ മുഹമ്മദ് ആദ്യമായി മന്ത്രിയാകുന്നത് (തൊഴിൽ, വനം). പിന്നീട് 1995 ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായി. 2004, 2011 ഉമ്മൻ ചാണ്ടി സർക്കാരുകളിൽ വൈദ്യുതി മന്ത്രിയായി.
കർഷകത്തൊഴിലാളി പെൻഷൻ പദ്ധതി, തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽനിയമ ഭേദഗതി, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ, ഊർജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണനേട്ടത്തിന് ഉദാഹരണങ്ങളാണ്.
ഭാര്യ: പുത്തൻ വീട്ടിൽ മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (കെപിസിസി ജനറൽ സെക്രട്ടറി), ഖദീജ, ഡോ. റിയാസ് അലി (അസ്ഥിരോഗ വിദഗ്ധൻ, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. ടി.പി.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധൻ, മസ്കത്ത് ), മുംതാസ് കെ.ബീഗം, ഡോ. ഉമ്മർ കാരാടൻ (കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി), പി.വി.സിമി.
നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി ഓഫിസിലും പൊതുദർശനത്തിനു വച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ ആദരാഞ്ജലി അർപ്പിച്ചു.
English Summary: Congress leader Aryadan Muhammed passes away