വനിതാ നേതാവിനെ തള്ളി വീഴ്ത്തിയെന്ന് പരാതി: തോമസ് കെ. തോമസിന് എതിരെ കേസ്
ആലപ്പുഴ ∙ എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗമായ വനിതാ നേതാവിനെ കഴുത്തിൽ പിടിച്ച് തള്ളിയെന്ന പരാതിയിൽ തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ കോടതി നിർദേശപ്രകാരം കേസ് എടുത്തു. കൊറ്റംകുളങ്ങര സ്വദേശി ആലിസ് ജോസിയുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി | Thomas K Thomas | NCP | Judicial First Class Magistrate Court | Alis Josy | Manorama Online

ആലപ്പുഴ ∙ എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗമായ വനിതാ നേതാവിനെ കഴുത്തിൽ പിടിച്ച് തള്ളിയെന്ന പരാതിയിൽ തോമസ് കെ. തോമസ് എംഎൽഎയ്ക്കെതിരെ കോടതി നിർദേശപ്രകാരം കേസ് എടുത്തു. കൊറ്റംകുളങ്ങര സ്വദേശി ആലിസ് ജോസിയുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സൗത്ത് പൊലീസിനു നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ മാസം 28ന് എൻസിപി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു സംഭവമെന്ന് പരാതിയിലുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചത് ചോദ്യം ചെയ്തതിന് എംഎൽഎ തന്നെ തള്ളി വീഴ്ത്തിയതായും വീഴ്ചയിൽ കാലിന് പരുക്കേറ്റതായും ആലിസ് ജോസി പരാതിയിൽ പറയുന്നു. എംഎൽഎ ഒന്നാം പ്രതിയായ കേസിൽ എൻസിപി ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ പെരുമൽ, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ റഷീദ്, രഘുനാഥൻ നായർ എന്നിവരാണ് 2 മുതൽ 5 വരെ പ്രതികൾ.
അതേസമയം വ്യാജ പരാതിയാണ് തനിക്കെതിരെ നൽകിയതെന്ന് തോമസ് കെ. തോമസ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നതിന് തന്റെ ഭാര്യയും തിരഞ്ഞെടുപ്പു വരണാധികാരിയും പൊലീസും സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Court order to take case against Thomas K Thomas