കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയം മകൻ ബാലകൃഷ്ണൻ എന്നുമുതലാണു കോടിയേരി ബാലകൃഷ്ണനായത്? അദ്ദേഹം തന്നെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ‘സ്കൂളിൽ പഠിക്കുമ്പോൾതന്നെ എന്റെ പേര് കോടിയേരി ബാലകൃഷ്ണൻ എന്നായിക്കഴിഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയം മകൻ ബാലകൃഷ്ണൻ എന്നുമുതലാണു കോടിയേരി ബാലകൃഷ്ണനായത്? അദ്ദേഹം തന്നെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ‘സ്കൂളിൽ പഠിക്കുമ്പോൾതന്നെ എന്റെ പേര് കോടിയേരി ബാലകൃഷ്ണൻ എന്നായിക്കഴിഞ്ഞിരുന്നു. പ്രസംഗത്തിനൊക്കെ പേകുമ്പോൾ അങ്ങനെയാണ് അനൗൺസ് ചെയ്യുക. കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ‌ഒരു ജില്ലാസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ എന്റെ സ്കൂളിൽനിന്നു പോയവർ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. അതിനുശേഷമാണ് ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. വിവിധ തലങ്ങളിൽ ഭാരവാഹിയായി തിരഞ്ഞെടുക്കുമ്പോൾ പത്രങ്ങളിൽ പേരുവന്നിരുന്നതും കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. ഇപ്പോൾ കോടിയേരി എന്നു പറഞ്ഞാലേ ജനം തിരിച്ചറിയൂ. പാസ്പോർട്ടിലും മറ്റു രേഖകളിലുമൊക്കെ പേര് അങ്ങനെയാക്കി മാറ്റി.’

വായനക്കളരിയിൽ വിളഞ്ഞ ചിന്ത

ADVERTISEMENT

തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ വായനശാലയിലെ  നിത്യസമ്പർക്കത്തിലൂടെ ആർജിച്ച അറിവും തിരിച്ചറിവും ആയിരുന്നു എന്നു കോടിയേരി പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം, ബീഡിത്തൊഴിലാളികൾ പകർന്നു നൽകിയ ഊർജം കൂടിച്ചേർന്നാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തൊഴിലാളിവർഗ നേതാവ് രൂപപ്പെട്ടത്. പാർട്ടിയിൽ തിരക്കേറിയ സമയത്തും വായനയ്ക്ക് കോടിയേരി സമയം കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം പ്രവർത്തനകേന്ദ്രമായി മാറിയപ്പോൾ ആദ്യം എംഎൽഎ ക്വാർട്ടേഴ്സിലായിരുന്നു താമസം. അക്കാലത്ത് എല്ലാ സിനിമയും റിലീസാകുന്ന ദിവസം തന്നെ കാണുമായിരുന്നു. എകെജി ഫ്ലാറ്റിലെ കോടിയേരിയുടെ ഓഫിസ് മുറി ഒന്നാന്തരം ലൈബ്രറി കൊണ്ടു കൂടി അലങ്കരിക്കപ്പെട്ടതാണ്. പേനകളോടും ഡയറികളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആരു സമ്മാനിച്ചാലും ഇഷ്‌ടം. ഡയറി കിട്ടുന്നപാടേ ‘കോടിയേരി ബാലകൃഷ്‌ണൻ’ എന്ന പേരുമെഴുതി സൂക്ഷിച്ചുവയ്‌ക്കും.

ADVERTISEMENT

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT