അനുരഞ്ജനത്തിനു മന്ത്രിസംഘം; നിരാഹാരത്തിൽ ഉറച്ച് ദയാബായി
തിരുവനന്തപുരം ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനുള്ള മന്ത്രിതല സംഘത്തിന്റെ ശ്രമം വിജയിച്ചില്ല. മന്ത്രിമാരായ ആർ.ബിന്ദുവും വീണാ ജോർജും ആശുപത്രിയിലാണ് അവരെ കണ്ടത്. സമരം നിർത്തുന്ന കാര്യം ആലോചിച്ചു പറയാമെന്നായിരുന്നു

തിരുവനന്തപുരം ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാനുള്ള മന്ത്രിതല സംഘത്തിന്റെ ശ്രമം വിജയിച്ചില്ല. മന്ത്രിമാരായ ആർ.ബിന്ദുവും വീണാ ജോർജും ആശുപത്രിയിലാണ് അവരെ കണ്ടത്. സമരം നിർത്തുന്ന കാര്യം ആലോചിച്ചു പറയാമെന്നായിരുന്നു മറുപടി. എൺപത്തിരണ്ടുകാരിയായ ദയാബായിയുടെ നില ഒട്ടും തൃപ്തികരമല്ലെന്നു ഡോക്ടർമാർ അറിയിച്ചു.
ദയാബായിയുടെ നിരാഹാരം ഇന്നു 16–ാം ദിവസത്തിലേക്കു കടക്കുകയാണ്. സമരത്തിനു പിന്തുണയുമായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ എത്തിയപ്പോൾ സർക്കാർ മാത്രം പാടേ അവഗണിച്ചതു വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ സർക്കാർ അനങ്ങിയത്.
ദയാബായി ആശുപത്രിയിലായതിനാൽ സമരസമിതി നേതാക്കളുമായാണു മന്ത്രിമാർ ചർച്ച നടത്തിയത്. എൻഡോസൾഫാൻ ദുരിതബാധിതർക്കു മികച്ച ചികിത്സ, കാസർകോട്ട് എയിംസ്, കുട്ടികൾക്കായി പകൽ കരുതൽ കേന്ദ്രങ്ങൾ, ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാംപ് തുടങ്ങി അവർ ഉന്നയിച്ച ആവശ്യങ്ങളിൽ 90 ശതമാവും അംഗീകരിച്ചെന്നും ദയാബായി സമരം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രിമാർ അറിയിച്ചു. അതിനുശേഷം ആശുപത്രിയിലെത്തി ദയാബായിയെ കണ്ട മന്ത്രിമാർ, തീരുമാനങ്ങൾ രേഖാമൂലം നൽകാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ പ്രായോഗികമായി എന്തു നടപടി എടുത്തുവെന്ന് അറിയിക്കണമെന്നു ദയാബായി ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയ്ക്കു വേണ്ടിയും എൻഡോസൾഫാൻ ബാധിതർക്കു വേണ്ടിയും സർക്കാർ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നു മന്ത്രിമാർ പറഞ്ഞു.
എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്താൻ നടപടിയായി. നിരാഹാര സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു. അനുനയിപ്പിച്ചു വെള്ളം നൽകാനും ശ്രമിച്ചെങ്കിലും ദയാബായി വഴങ്ങിയില്ല.
English Summary: Social activist Daya Bai continues hunger strike