തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂർവല്ലാത്ത നരഹത്യാക്കുറ്റം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന വകുപ്പു നിലനിർത്തി. ഇരുവരുടെയും വിടുതൽ ഹർജി പരിഗണിച്ചാണു  ഉത്തരവ്. മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. നരഹത്യാക്കുറ്റം ഒഴിവാക്കിയതോടെ കേസ് അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു മജിസ്ട്രേട്ട് കോടതിയിലേക്കു മാറ്റി . ഇതോടെ കടുത്ത ശിക്ഷയിൽ നിന്ന് ഇരുവരും ഒഴിവാകും.

ADVERTISEMENT

10 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ് മനഃപൂർവല്ലാത്ത നരഹത്യാക്കുറ്റം.  അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന വകുപ്പ് അനുസരിച്ച് 2 വർഷം വരെയാണു ശിക്ഷ. അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടർവാഹന നിയമത്തിലെ 184 വകുപ്പും നിലനിൽക്കും. വഫയ്ക്കെതിരെ 184 വകുപ്പു മാത്രമാണുള്ളത്. അടുത്ത മാസം 20നു കേസ് വീണ്ടും പരിഗണിക്കും. അന്ന് 2 പ്രതികളും ഹാജരാകണം. കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചു ശ്രീറാം വെങ്കിട്ടരാമൻ 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നിനു മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുൻപിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടൻ രക്ത സാംപിൾ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് അട്ടിമറിച്ചിരുന്നു.

ADVERTISEMENT

ഏറെ വൈകിയെടുത്ത രക്ത സാംപിളിൽ മദ്യത്തിന്റെ അളവില്ലെന്നായിരുന്നു കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട്. പ്രതികളുടേത് അറിഞ്ഞു കൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പ്രോസിക്യൂഷൻ വാദിച്ചു. രക്ത സാംപിൾ എടുക്കാൻ ശ്രീറാം സമ്മതം നൽകിയതു സംഭവം നടന്ന്  മണിക്കൂറുകൾക്കു ശേഷമാണ്. ഡോക്ടറായ പ്രതി ശാസ്ത്രീയമായി തെളിവുകൾ നശിപ്പിക്കാനാണു ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

നടന്നത് അപകട മരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകർ വാദിച്ചു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു ശ്രീറാം മദ്യപിച്ചു എന്നു  പറയുന്നത്. ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നാണു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്‌. അത്തരമൊരു റിപ്പോർട്ട് പൊലീസ് തന്നെ സമർപ്പിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

ഹൈക്കോടതിയിൽ അപ്പീൽ നൽകും: സഹോദരൻ

തിരൂർ ∙ കോടതിവിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കെ.എം.ബഷീറിന്റെ സഹോദരൻ കെ.അബ്ദുറഹ്മാൻ.  കേസ് അട്ടമറിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. അതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ നടന്നത്. ഹൈക്കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

English Summary: Court acquitted Sriram Venkataraman and Wafa of the charge of involuntary homicide in KM Basheer case