കൊല്ലം∙ കേരള സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃത കലോത്സവങ്ങളിലും ജനറൽ വിഭാഗത്തിലുമായി ആകെ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം 5 ആയി കുറച്ച നടപടി തിരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ ഭാഷാ അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ പ്രതിഷേധിക്കുകയും പലയിടത്തും പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കേരള സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃത കലോത്സവങ്ങളിലും ജനറൽ വിഭാഗത്തിലുമായി ആകെ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം 5 ആയി കുറച്ച നടപടി തിരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ ഭാഷാ അധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ പ്രതിഷേധിക്കുകയും പലയിടത്തും പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തതിനെത്തുടർന്നാണ് തിരുത്തൽ നടപടി.

ഇന്നലെ വൈകുന്നേരം മുതൽ ഉപജില്ലാ കലോത്സവങ്ങൾക്ക് കുട്ടികളുടെ പേര് റജിസ്റ്റർ ചെയ്യുമ്പോൾ അറബിക്, സംസ്കൃത കലോത്സവങ്ങൾക്കും ജനറൽ കലോത്സവത്തിനും 5 ഇനങ്ങൾക്കു വീതം പേരു നൽകാവുന്ന രീതിയിൽ സൈറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റം വരുത്തിയത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. 

ADVERTISEMENT

3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാർഥിക്കു മത്സരിക്കാവുന്നത് എന്നാണു ചട്ടം. അറബിക്, സംസ്കൃത കലോത്സവങ്ങൾ സ്കൂൾ കലോത്സവത്തിന് ഒപ്പമാണ് നടന്നിരുന്നതെങ്കിലും ഇതു മറ്റൊരു വിഭാഗമായാണ് മുൻപു റജിസ്റ്റർ ചെയ്തിരുന്നതും ഓവറോൾ ചാംപ്യൻഷിപ് നൽകിയിരുന്നതും. ഈ വിഭാഗങ്ങളിൽ 5 ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾക്കും ജനറൽ വിഭാഗത്തിൽ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, അറബിക്, സംസ്കൃത മത്സരയിനങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതില്ല എന്നും അതനുസരിച്ച് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറങ്ങിയത്.

കൂടിയാലോചന ഇല്ലാതെയാണു തീരുമാനം എടുത്തതെന്നും അറബിക്,സംസ്കൃത കലോത്സവങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണെന്നും  ആരോപിച്ചാണ് അധ്യാപകർ സമരത്തിനിറങ്ങിയത്.

ADVERTISEMENT

മത്സര ഇനങ്ങളുടെ പരിധി കുറച്ചതുമൂലം ഉപജില്ലാ കലോത്സവത്തിൽ ജനറൽ, സംസ്കൃതം വിഭാഗങ്ങളിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ വിദ്യാർഥി എം.ശ്രീനന്ദ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. മുൻ വർഷങ്ങളിലേതുപോലെ പങ്കെടുക്കാൻ അവസരം നൽകണമെന്ന കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

English Summary: Kerala school kalolsavam; new rules

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT