‘വിസി നിയമനങ്ങളെല്ലാം നിയമവിരുദ്ധം; നിലനിൽക്കില്ല’
ന്യൂഡൽഹി ∙ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാൽ, കേരളത്തിൽ 11 സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്നും തുടക്കം മുതലേ ഇതു നിലനിൽക്കുന്നതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.വളരെക്കാലമായി ഈ രീതിയിലാണ് നിയമനം. ഇവരുടെയൊന്നും
ന്യൂഡൽഹി ∙ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാൽ, കേരളത്തിൽ 11 സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്നും തുടക്കം മുതലേ ഇതു നിലനിൽക്കുന്നതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.വളരെക്കാലമായി ഈ രീതിയിലാണ് നിയമനം. ഇവരുടെയൊന്നും
ന്യൂഡൽഹി ∙ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാൽ, കേരളത്തിൽ 11 സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്നും തുടക്കം മുതലേ ഇതു നിലനിൽക്കുന്നതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.വളരെക്കാലമായി ഈ രീതിയിലാണ് നിയമനം. ഇവരുടെയൊന്നും
ന്യൂഡൽഹി ∙ നിയമനം സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞിരിക്കുന്ന നിയമം ബാധകമാക്കിയാൽ, കേരളത്തിൽ 11 സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നതു നിയമവിരുദ്ധമായാണെന്നും തുടക്കം മുതലേ ഇതു നിലനിൽക്കുന്നതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വളരെക്കാലമായി ഈ രീതിയിലാണ് നിയമനം. ഇവരുടെയൊന്നും കാര്യത്തിലോ യോഗ്യതയിലോ കോടതി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും നിയമനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വിസി നിയമനത്തിൽ, കോടതി പറഞ്ഞ വ്യവസ്ഥകൾ പാലിക്കും – ഗവർണർ പറഞ്ഞു. അതേസമയം, വിസി നിയമനവുമായി ബന്ധപ്പെട്ടു കേരളത്തിൽ വിവാദങ്ങളില്ലെന്നും കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക മലയാളി ഫെഡറേഷന്റെ കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സുപ്രീം കോടതിയുടെ ഉത്തരവു നടപ്പാക്കാൻ ബാധ്യസ്ഥനാണെന്നും ഇതാദ്യമായല്ല കോടതി വിധി നടപ്പാക്കുന്നതിനായി നിലപാട് എടുക്കുന്നതെന്നും ഗവർണർ പറഞ്ഞു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരിക്കെ, ഷബാനു കേസിൽ സുപ്രീം കോടതി വിധിയെ ന്യായീകരിച്ച് പ്രസംഗിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ചായിരുന്നു പരാമർശം.
‘നികുതിപ്പണം കൊണ്ട് പാർട്ടിക്കാർക്ക് ശമ്പളം’
താൻ പറയുന്നതെല്ലാം പൂർണമായും ശരിയെന്ന നിലപാടില്ലെന്നും തെറ്റുണ്ടായാൽ തിരുത്താൻ തയാറാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരളത്തിൽ മന്ത്രിമാർ 25 പേരെയാണു പഴ്സനൽ സ്റ്റാഫായി നിയമിക്കുന്നത്.
ഇവർക്കു പെൻഷൻ ഉറപ്പാക്കി 2 വർഷം കൊണ്ടു രാജിവയ്പിച്ച് അടുത്ത 25 പേരെ കയറ്റും. ഇതുവഴി പാർട്ടിക്ക്, ശമ്പളത്തോടുകൂടി 50 പൂർണസമയ പ്രവർത്തകരെ ലഭിക്കുന്നു. പൊതുജനത്തിന്റെ പണം കൊണ്ടാണത്. ഇക്കാര്യങ്ങൾ പൊതുജനത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. ഇതു വിവാദമല്ല, തന്റെ ചുമതലയാണ് – ഗവർണർ പറഞ്ഞു.
ഗവർണർക്ക് കണ്ണൂർ വിസി മറുപടി എഴുതി: ‘കത്തു കിട്ടി, നന്ദി’
കണ്ണൂർ∙ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിന്റെ പേരിൽ കണ്ണൂർ സർവകലാശാലാ വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രന് ഗവർണർ കത്തയച്ചു; ‘കത്തു കിട്ടി, നന്ദി’ എന്നു വിസി മറുപടിയും നൽകി. വിസിമാരെ നീക്കം ചെയ്യാനുള്ള ഗവർണറുടെ നീക്കത്തെപ്പറ്റി മാധ്യമ പ്രവർത്തകർ 25ന് കണ്ണൂർ വിസിയുടെ പ്രതികരണം തേടിയതിന്റെ പത്രവാർത്തകൾ സഹിതമാണ്, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന രീതിയിൽ വിസി പ്രതികരിച്ചുവെന്ന വാർത്ത ശ്രദ്ധയിൽപെട്ടെന്നും അത് അയച്ചുതരുന്നുവെന്നും ആണു കത്തിലുണ്ടായിരുന്നത്. പ്രതികരണം സംബന്ധിച്ച വിശദീകരണമൊന്നും കത്തിൽ ചോദിക്കാത്തതിനാൽ, ‘കത്തു കിട്ടി, നന്ദി’ എന്ന മറുപടിയാണു വിസി അയച്ചതെന്നു കണ്ണൂർ സർവകലാശാലാ ഉദ്യോഗസ്ഥർ അറിയിച്ചു.
2019 ഡിസംബർ 29ന് കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ ആക്രമിക്കാൻ ശ്രമം നടന്നുവെന്നും അതു തടയാൻ വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ശ്രമിച്ചില്ലെന്നും വിസി ക്രിമിനലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആരോപണമുന്നയിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ സഭ വിളിക്കും: കാനം
തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽ നിന്നു നീക്കുന്ന ഓർഡിനൻസ് വരുമെന്നും അദ്ദേഹം അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിച്ചു ചേർത്തു ബിൽ അവതരിപ്പിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
നേരത്തെ ഇക്കാര്യം ചെയ്തിരുന്നെങ്കിൽ ഗവർണറുടെ അധികാരം എടുത്തു കളഞ്ഞെന്ന പൊതു വിമർശനം ഉണ്ടാകുമായിരുന്നു. ഗവർണർക്കെതിരെ ഇനി എന്തു ചെയ്താലും വിമർശനം ഉണ്ടാകില്ലെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ കാനം പറഞ്ഞു.ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയാറായില്ലെങ്കിൽ അതും അദ്ദേഹത്തിനെതിരെ പ്രചാരണത്തിന് ഉപയോഗിക്കും. കെ.എൻ.ബാലഗോപാലിനെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല. മുഖ്യമന്ത്രിക്ക് സംതൃപ്തിയും പ്രീതിയും ഉളള കാലം മന്ത്രിക്കു തുടരാം എന്നാണ് ഭരണഘടനയും നിയമവും പറയുന്നത്.
English Summary: VC's Appointments are illegal: Arif Mohammed Khan