വിരമിക്കും മുൻപ് കുറ്റപത്രം നൽകേണ്ടെന്ന് ഉന്നതർ: ഡിജിപി സുദേഷ് കുമാർ പടിയിറങ്ങി
തിരുവനന്തപുരം ∙ ഏറെ വിവാദങ്ങൾ ബാക്കിയാക്കി ജയിൽ മേധാവി ഡിജിപി സുദേഷ് കുമാർ വിരമിച്ചു. പേരൂർക്കട എസ്എപി ക്യാംപിൽ അദ്ദേഹത്തിനു യാത്രയയപ്പു നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള

തിരുവനന്തപുരം ∙ ഏറെ വിവാദങ്ങൾ ബാക്കിയാക്കി ജയിൽ മേധാവി ഡിജിപി സുദേഷ് കുമാർ വിരമിച്ചു. പേരൂർക്കട എസ്എപി ക്യാംപിൽ അദ്ദേഹത്തിനു യാത്രയയപ്പു നൽകി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ അതേ ബാച്ചുകാരനായ ഡിജിപി ടോമിൻ തച്ചങ്കരിയുമായുള്ള പോരിൽ ഇരുവർക്കും സ്ഥാനം നഷ്ടപ്പെട്ടു. ജൂനിയറായ അനിൽകാന്ത് പൊലീസ് മേധാവിയുമായി.
മകൾ മ്യൂസിയത്തിനു സമീപം പൊലീസ് ഡ്രൈവർ ഗാവസ്കറെ മർദിച്ച കേസിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയില്ല. സുദേഷ് കുമാറിന്റെ ഔദ്യോഗിക കാറിൽ കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിയ മകൾ ഡ്രൈവറെ മർദിച്ചതായാണു കേസ്. ക്രൈംബ്രാഞ്ച് എസ്പി പ്രകാശൻ കാണിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചു കുറ്റപത്രം തയാറാക്കി ക്രൈംബ്രാഞ്ച് മേധാവിക്കു നൽകിയിട്ടു മാസങ്ങളായി.
ആദ്യം പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ ഗാവസ്കറെ സ്വാധീനിക്കാൻ ശ്രമിച്ചു. പിന്നീട്, ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി എസ്.ശ്രീജിത്തും ഇപ്പോഴത്തെ മേധാവി എഡിജിപി ഷേക്ക് ദർവേഷ് സാഹിബും നിസ്സാര കാരണം ചൂണ്ടിക്കാട്ടി കുറ്റപത്രം പലവട്ടം മടക്കി. ഒടുവിൽ ഗാവസ്കറുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഉടൻ കുറ്റപത്രം നൽകുമെന്ന ഉറപ്പാണു സർക്കാർ കോടതിക്കു നൽകിയത്.
അതിനൊപ്പം, ഗാവസ്കർ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്ന സുദേഷിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരമിക്കുന്നതിനു മുൻപു കുറ്റപത്രം നൽകേണ്ടതില്ലെന്ന് ഉന്നതർ പറഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രകാശൻ കാണി കഴിഞ്ഞ 10 ദിവസം അവധിയിലായിരുന്നു.
ഇതിനു പുറമേ തലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് 5 % മാത്രം തുക നൽകി ആഭരണങ്ങൾ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന പരാതിയിലും അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിലും കഴമ്പുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി.
അതിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി സുദേഷിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. അതിന് അദ്ദേഹം മറുപടി നൽകിയില്ല.
English Summary: DGP Sudesh Kumar retires