തിരുവനന്തപുരം ∙ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമിതി നടത്തുന്ന സമരത്തിനെതിരെ പൊതുവേദിയിൽ കൈകോർത്ത് സിപിഎമ്മും ബിജെപിയും. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമിതി നടത്തുന്ന സമരത്തിനെതിരെ പൊതുവേദിയിൽ കൈകോർത്ത് സിപിഎമ്മും ബിജെപിയും. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനെതിരെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിന്റെ സമാപന സമ്മേളനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും വേദി പങ്കിട്ടത്.

മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തോട് വിവിധ കാരണങ്ങളാൽ സിപിഎമ്മിനും ബിജെപിക്കും വിയോജിപ്പു‍ണ്ടെങ്കിലും മുതിർന്ന നേതാക്കൾ തന്നെ യോജിപ്പ് പരസ്യമാക്കുന്നത് ഇതാദ്യം. കോൺഗ്രസ് നേതാവ് മുല്ലൂർ വാർഡ് കൗൺസിലർ സി.ഓമനയും മാർച്ചിൽ പങ്കെടുത്തു.

ADVERTISEMENT

പദ്ധതി പ്രദേശത്തെ സംഘർഷത്തിലേക്കും കലാപത്തിലേക്കും നയിക്കുകയെന്നതാണ് തുറമുഖ നിർമാണ വിരുദ്ധ സമിതിയുടെ ലക്ഷ്യമെന്നു ആനാവൂർ നാഗപ്പൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകണമെന്നു വി.വി.രാജേഷ് പറഞ്ഞു. 

സഞ്ചാര തടസ്സം ഉടൻ നീക്കണമെന്ന് ‌ഹൈക്കോടതി

ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്കു കയറുന്നതിനും ഇറങ്ങുന്നതിനും നിലവിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യാൻ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. പദ്ധതി മേഖലയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും തടസ്സം പാടില്ലെന്നും ഉത്തരവിട്ട ജസ്റ്റിസ് അനു ശിവരാമൻ പൊലീസ് സംരക്ഷണം തേടി അദാനി കമ്പനി ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിക്കുന്നത് 7ലേക്കു മാറ്റി.

കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്നു മാത്രമല്ല, ലംഘിക്കുകയാണെന്ന് അദാനിയുടെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ബഹുജന പ്രക്ഷോഭമാണു നടക്കുന്നതെന്നും തുറമുഖ നിർമാണ സ്ഥലത്തു തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും സമരക്കാരുടെ അഭിഭാഷകൻ അറിയിച്ചു. 

ADVERTISEMENT

English Summary: CPM, BJP Leaders Appear Together In The Same Venue Against Vizhinjam Protest