സാഗരകന്യക’യ്ക്ക് ആദ്യം ശ്രീ നൽകൂ: സ്വരം കനപ്പിച്ച് കാനായി വീണ്ടും
തിരുവനന്തപുരം ∙ ശംഖുമുഖം തീരത്ത് താൻ ഒരുക്കിയ ‘സാഗരകന്യക’ ശിൽപത്തിനു സമീപം സ്ഥാപിച്ച ഹെലികോപ്റ്റർ മാറ്റാതെ സംസ്ഥാന സർക്കാരിന്റെ ‘കേരള ശ്രീ’ പുരസ്കാരം സ്വീകരിക്കില്ലെന്നു ശിൽപി കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി. രാജ്യാന്തര ശ്രദ്ധ നേടിയ ശിൽപത്തിനു സമീപം എയർഫോഴ്സിന്റെ

തിരുവനന്തപുരം ∙ ശംഖുമുഖം തീരത്ത് താൻ ഒരുക്കിയ ‘സാഗരകന്യക’ ശിൽപത്തിനു സമീപം സ്ഥാപിച്ച ഹെലികോപ്റ്റർ മാറ്റാതെ സംസ്ഥാന സർക്കാരിന്റെ ‘കേരള ശ്രീ’ പുരസ്കാരം സ്വീകരിക്കില്ലെന്നു ശിൽപി കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
രാജ്യാന്തര ശ്രദ്ധ നേടിയ ശിൽപത്തിനു സമീപം എയർഫോഴ്സിന്റെ പഴയ ഹെലികോപ്റ്റർ ടൂറിസം വകുപ്പ് സ്ഥാപിച്ചതു കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ്. ഇതിനെതിരെ അന്നു മുതൽ പ്രതിഷേധത്തിലാണു കാനായി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് ബുക്ക് റെക്കോർഡും ഏതാനും ദിവസം മുൻപ് ശിൽപത്തെ തേടിയെത്തിയിരുന്നു.
‘‘സർക്കാരിന്റെ പുരസ്കാരത്തോട് ഒരു അനാദരവുമില്ല; നിരസിക്കുന്നുമില്ല. പക്ഷേ, എന്റെ സൃഷ്ടി അനാദരിക്കപ്പെടുമ്പോൾ എനിക്കെങ്ങനെ ആദരമേറ്റുവാങ്ങാനാകും. മക്കൾ പീഡിപ്പിക്കപ്പെട്ടാൽ അമ്മയ്ക്ക് ഉറങ്ങാനാകുമോ? തറ നിരപ്പിൽ നിന്നു താഴ്ത്തി ചെയ്ത ആ ശിൽപത്തിനു സമീപം ഞാൻ തന്നെ രൂപപ്പെടുത്തിയ മൺകൂനയ്ക്കു മുകളിലാണ് പ്ലാറ്റ്ഫോം കൂടി കെട്ടി ഉയർത്തി ഹെലികോപ്റ്റർ കൊണ്ടുവച്ചിരിക്കുന്നത്.
മുൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ ഈ കടുംകൈ ചെയ്തത്. എന്നോട് ചോദിച്ചിരുന്നെങ്കിൽ ശിൽപഭംഗിക്കു കോട്ടം തട്ടാതെ ശംഖുമുഖത്തു തന്നെ ഹെലികോപ്റ്റർ സ്ഥാപിക്കാൻ സഹായിക്കുമായിരുന്നു. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ എന്നെ അവിടേക്കു വിളിച്ചു വരുത്തിയും അപമാനിച്ചു. മുഖ്യമന്ത്രിയോടു പറഞ്ഞിട്ടു പോലും പരിഹാരമുണ്ടായില്ല. ശംഖ് ശിൽപം അടക്കം ഞാൻ രൂപകൽപന ചെയ്ത വേളി ടൂറിസ്റ്റ് വില്ലേജിലും വികസനമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. ’’– കാനായി പറഞ്ഞു.
കേരളം കണ്ട ഏറ്റവും മഹാനായ ശിൽപിയാണ് കാനായിയെന്നും അദ്ദേഹമുന്നയിച്ച വിഷയങ്ങൾ സർക്കാർ സംസാരിച്ച് പരിഹരിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
English Summary: Kanayi Kunhiraman against kerala government