എൻഎസ്എസിന്റെ നിലപാടിന് അംഗീകാരം: സുകുമാരൻ നായർ
ചങ്ങനാശേരി ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10% സംവരണം ഏർപ്പെടുത്തിയുള്ള ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവിച്ചു. എൻഎസ്എസിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സംവരണ വ്യവസ്ഥകൾ അശാസ്ത്രീയമാണെന്നും അതിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നും കാണിച്ച് 1958 നവംബർ 18 നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഉദ്യോഗനിയമനത്തിൽ നിലവിലുള്ള സംവരണ വ്യവസ്ഥകൾക്ക് മാറ്റം വരുത്തണമെന്നും വിദ്യാഭ്യാസ സൗജന്യങ്ങൾ സാമ്പത്തികാടിസ്ഥാനത്തിൽ ആയിരിക്കണമെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും സംവരണം പട്ടികജാതിക്കാരിൽ മാത്രം ഏതാനും കാലത്തേക്കു കൂടി ഒതുക്കി നിർത്തണമെന്നും ഇതിൽ സൂചിപ്പിച്ചിരുന്നു.
സംവരണ വ്യവസ്ഥകളിൽ മാറ്റം വേണമെന്നും ജാതിസംവരണം അവസാനിപ്പിക്കണമെന്നും സാമ്പത്തിക സംവരണമാണു വേണ്ടതെന്നുമുള്ള എൻഎസ്എസിന്റെ നിലപാട് ഇതിനെ അടിസ്ഥാനമാക്കിയാണ്. ഇത് ഉൾക്കൊള്ളാൻ ഭരണാധികാരികൾക്ക് കഴിയാതെ വന്നപ്പോഴാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ-വിദ്യാഭ്യാസ രംഗങ്ങളിൽ 10% സംവരണമെങ്കിലും നൽകണമെന്ന ആവശ്യം ഉന്നയിച്ചതും അതു നടപ്പാക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായതും. കോടതി ഇപ്പോൾ അതു ശരിവച്ചിരിക്കുകയാണ്– സുകുമാരൻ നായർ പറഞ്ഞു.
പിന്നാക്കക്കാർ കൂടുതൽ അവഗണിക്കപ്പെടും: സമസ്ത
മലപ്പുറം ∙ മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി നിരാശാജനകവും ഭരണഘടനയുടെ മഹത്തായ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്നു സമസ്ത സംവരണ സമിതി പ്രതികരിച്ചു. അധികാരത്തിന്റെ സിംഹഭാഗവും കയ്യടക്കിയവരിലേക്ക് ഇനിയും അധികാരങ്ങൾ വച്ചുനീട്ടുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ അവഗണിക്കപ്പെടും. സുപ്രീം കോടതി വിധിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 2 പേർ വിയോജിപ്പ് രേഖപ്പെടുത്തിയത് പ്രത്യേകം ശ്രദ്ധിക്കണമെന്നും സമിതി പറഞ്ഞു.
വിധി ശ്ലാഘനീയം: മാർ താഴത്ത്
കൊച്ചി ∙ സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമായവർക്കുള്ള സംവരണത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധി ശ്ലാഘനീയമെന്നു സിറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമേ കൂടുതൽ നിഗമനങ്ങളിൽ എത്തിച്ചേരാനാവൂ. സ്വാതന്ത്ര്യപ്രാപ്തി മുതലേ മുന്നാക്കം എന്ന ലേബലിൽ വിവേചനപരമായി മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളിലെ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുടെ സമുദ്ധാരണത്തിനു വിധി സഹായകമാകും.
സ്വാഗതം ചെയ്ത് കോൺഗ്രസ്
ന്യൂഡൽഹി ∙ സുപ്രീം കോടതി വിധി കോൺഗ്രസ് സ്വാഗതം ചെയ്തു. ഭരണഘടനാ ഭേദഗതിയെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2005 ൽ യുപിഎ സർക്കാർ സമിതിയെ നിയോഗിച്ചതിന്റെ ഫലമാണു ഭേദഗതിയെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2010 ൽ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2014 ൽ ബില്ലിനു രൂപം നൽകിയെങ്കിലും അതു നിയമമാക്കാൻ മോദി സർക്കാർ 5 വർഷമെടുത്തെന്നു ജയറാം വിമർശിച്ചു.
വ്യവസ്ഥകൾ അംഗീകരിക്കില്ല: യച്ചൂരി
ന്യൂഡൽഹി ∙ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തുന്നതിലെ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. വരുമാന പരിധി 8 ലക്ഷമായി നിശ്ചയിച്ചാൽ അനർഹരായ ഒട്ടേറെ പേർക്ക് സംവരണം ലഭിക്കാൻ വഴിയൊരുങ്ങും. ഇക്കാര്യം പാർലമെന്റിലും സിപിഎം ഉന്നയിച്ചതാണെന്നും സംവരണ വ്യവസ്ഥകൾക്കെതിരെ എതിർപ്പുയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതം ചെയ്ത് ബ്രാഹ്മണ സഭ
പാലക്കാട് ∙ മുന്നാക്ക സംവരണത്തെ ശരിവച്ചുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു. യോഗ്യതയും കഴിവും മാനദണ്ഡമാക്കിയുള്ള വ്യവസ്ഥിതിയാണു കാലഘട്ടത്തിന്റെ ആവശ്യം. ജാതിസംവരണം മാറ്റി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും പ്രവേശനവും വികസനത്തിന്റെ മുഖമുദ്രയാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങേയറ്റം ദുഃഖകരം: വെള്ളാപ്പള്ളി
കൊല്ലം ∙ മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മണ്ഡൽ കമ്മിഷൻ കേസിൽ ആകെ സംവരണം 50% കവിയാൻ പാടില്ലെന്നു സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് ഉത്തരവായിട്ടുള്ളതാണ്. അതിനെക്കാൾ വലുതല്ല അഞ്ചംഗ ബെഞ്ചിന്റെ വിധി.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം കൂടി നൽകുമ്പോൾ ആകെ സംവരണം 60% ആകും. അതിനാൽ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കാവുന്നതാണ്. സംവരണം എല്ലാക്കാലവും വേണമെന്നല്ല. തുല്യനീതി എല്ലാവർക്കും കിട്ടിക്കഴിയുമ്പോൾ അത് ഇല്ലാതാകണം– വെള്ളാപ്പള്ളി പറഞ്ഞു. ആർ. ശങ്കറിന്റെ 50–ാ ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Content Highlight: Upper Caste Reservation