ഗുരുദേവൻ – ടഗോർ ചരിത്ര സമാഗമത്തിന് ധന്യ ശതാബ്ദി
തിരുവനന്തപുരം ∙ വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും വിശ്വമഹാകവി രവീന്ദ്രനാഥ ടഗോറും തമ്മിലുണ്ടായ ചരിത്ര സമാഗമത്തിനു നാളെ ധന്യ ശതാബ്ദി. ഇന്നും നാളെയുമായി ശിവഗിരിയിൽ ശതാബ്ദി ആഘോഷം നടക്കും. 1922 നവംബർ 15ന് ആണ് ടഗോർ ശിവഗിരിയിലെത്തി ഗുരുദേവനെ

തിരുവനന്തപുരം ∙ വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും വിശ്വമഹാകവി രവീന്ദ്രനാഥ ടഗോറും തമ്മിലുണ്ടായ ചരിത്ര സമാഗമത്തിനു നാളെ ധന്യ ശതാബ്ദി. ഇന്നും നാളെയുമായി ശിവഗിരിയിൽ ശതാബ്ദി ആഘോഷം നടക്കും.
1922 നവംബർ 15ന് ആണ് ടഗോർ ശിവഗിരിയിലെത്തി ഗുരുദേവനെ ദർശിച്ചത്. വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർഥം നടത്തിയ പര്യടനത്തിനിടെ തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചാണു ടഗോർ തിരുവനന്തപുരത്തെത്തിയത്. ശിവഗിരിയിൽ ശാരദാമഠം സന്ദർശിച്ച ടഗോർ വൈദികമഠത്തിന്റെ വരാന്തയിലിരുന്നാണു ഗുരുവുമായി സംസാരിച്ചത്. അയിത്തം, അനാചാരം എന്നിവയ്ക്കെതിരെ ഗുരു നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ മാറ്റമുണ്ടാക്കിയെന്നും ആ പ്രവൃത്തികൾ തുടരണമെന്നും ടഗോർ അഭിപ്രായപ്പെട്ടു.
‘ശ്രീനാരായണ ഗുരുവിനെക്കാൾ മികച്ചതോ, അദ്ദേഹത്തിനു തുല്യനോ ആയ മറ്റൊരു മഹാത്മാവിനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല’ എന്നാണ് ആ കൂടിക്കാഴ്ചയെപ്പറ്റി ടഗോർ പിന്നീടു കുറിച്ചത്. സന്തതസഹചാരി ദീനബന്ധു സി.എഫ്.ആൻഡ്രൂസ്, മകൻ യതീന്ദ്രനാഥ്, മരുമകൾ പ്രോതിമ എന്നിവർ ശിവഗിരി സന്ദർശനവേളയിൽ ടഗോറിന് ഒപ്പമുണ്ടായിരുന്നു. മഹാകവി കുമാരനാശാൻ, ഡോ. പൽപു, നടരാജൻ മാസ്റ്റർ (പിന്നീട് നടരാജഗുരു) തുടങ്ങിയവരും മഹാത്മാക്കളുടെ ആ കൂടിക്കാഴ്ചയ്ക്കു സാക്ഷികളായി.
ആഘോഷത്തിന് ഒരുങ്ങി ശിവഗിരി
കാവ്യാർച്ചനയോടെയാണു ശിവഗിരിയിൽ ശതാബ്ദി ആഘോഷം തുടങ്ങുന്നത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ 9ന് കാവ്യാർച്ചന മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ കവികൾ കവിതകൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് കാവ്യരചനാ മത്സരം. രാത്രി 7ന് കലാപരിപാടി.
നാളെ രാവിലെ 8ന് സംഗീതാർച്ചനയിൽ ഗുരുദേവ കൃതികൾ ആലപിക്കും. 10ന് ശതാബ്ദി സമ്മേളനത്തിനു സ്വാമി പരാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. വിശ്വഭാരതി കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ്, ബിനോയ് വിശ്വം എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ രചിച്ച ‘ടഗോർ ഗുരുസന്നിധിയിൽ’ പ്രകാശനം ചെയ്യും. 2ന് കാവ്യസൗഹൃദം.
English Summary: Sivagiri to celebrate Centenary of Sree Narayana Guru - Rabindranath Tagore meeting