നിയമന വിവാദത്തിന്റെ നാൾവഴി∙2021 സെപ്റ്റംബർ 22: കണ്ണൂർ സർവകലാശാല മലയാളം പഠനവിഭാഗം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി നവംബർ 12.∙നവംബർ 13: സ്ക്രീനിങ് കമ്മിറ്റി പ്രിയാ വർഗീസ് ഉൾപ്പെടെ 6 പേരെ ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുന്നു.∙നവംബർ 14: പ്രിയയുടെ ഗവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമന വിവാദത്തിന്റെ നാൾവഴി

∙2021 സെപ്റ്റംബർ 22: കണ്ണൂർ സർവകലാശാല മലയാളം പഠനവിഭാഗം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി നവംബർ 12.

ADVERTISEMENT

∙നവംബർ 13: സ്ക്രീനിങ് കമ്മിറ്റി പ്രിയാ വർഗീസ് ഉൾപ്പെടെ 6 പേരെ ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുന്നു.

∙നവംബർ 14: പ്രിയയുടെ ഗവേഷണ കാലഘട്ടം അധ്യാപന സർവീസായി പരിഗണിക്കാൻ കഴിയില്ലെന്നു വാദിച്ച് സെനറ്റിലെ യുഡിഎഫ് അംഗം   ഡോ.ആർ.കെ.ബിജു വിസിക്കു പരാതി നൽകുന്നു.

ADVERTISEMENT

∙നവംബർ 18: വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി 6 ഉദ്യോഗാർഥികൾക്കും ഓൺലൈനായി ഇന്റർവ്യൂ നടത്തുന്നു. പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന അനൗദ്യോഗിക വിവരത്തോടെ വീണ്ടും വിവാദം. സർവകലാശാല അഡ്വക്കറ്റ് ജനറലിന്റേതടക്കം നിയമോപദേശം തേടുന്നു. ചട്ടലംഘനമില്ലെന്നു മറുപടി.

∙നവംബർ 23: പ്രഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിക്കുന്നു. സേർച് കമ്മിറ്റി ഇല്ലാതെയും പ്രായപരിധി മറികടന്നുമാണു നിയമനമെന്നും പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയതിന്റെ പ്രത്യുപകാരമാണിതെന്നും ആരോപണം. നിയമനം നീളുന്നു. യോഗ്യത സംബന്ധിച്ചു വ്യക്തതയ്ക്കു വിസി യുജിസി ചെയർമാനു കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.

ADVERTISEMENT

∙2022 ജൂൺ 27: പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ പട്ടികയ്ക്ക് സിൻഡിക്കറ്റിന്റെ അംഗീകാരം. പ്രിയയുടെ സർട്ടിഫിക്കറ്റുകളുടെയും പ്രബന്ധങ്ങളുടെയും സൂക്ഷ്മപരിശോധന തുടങ്ങുന്നു.

∙ഓഗസ്റ്റ് 14: പ്രിയയ്ക്ക് എല്ലാ യോഗ്യതകളുമുണ്ടെന്നും അടുത്ത ദിവസം തന്നെ നിയമനം നൽകുമെന്നു വിസി.

∙ഓഗസ്റ്റ് 17: നിയമന നടപടി ഗവർണർ മരവിപ്പിക്കുന്നു.

∙ഓഗസ്റ്റ് 22: റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകൻ പ്രഫ. ജോസഫ് സ്കറിയയുടെ ഹർജിയിൽ, നിയമന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുന്നു.

∙നവംബർ 17: പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ഉത്തരവ്.

English Summary: Priya Varghese appointment irregularities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT