തിരുവനന്തപുരം ∙ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ചെലവുചുരുക്കൽ നിർദേശങ്ങൾ മറികടന്ന്, സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി. കാറുകൾ വാങ്ങുന്നതിനും വിദേശയാത്ര നടത്തുന്നതിനും കെട്ടിടങ്ങൾ നവീകരിക്കുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ചെലവുചുരുക്കൽ നിർദേശങ്ങൾ മറികടന്ന്, സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി. കാറുകൾ വാങ്ങുന്നതിനും വിദേശയാത്ര നടത്തുന്നതിനും കെട്ടിടങ്ങൾ നവീകരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഇൗ മാസം 4ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്നാണു ജയരാജനു കാർ അനുവദിച്ചത്.

പി.ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയർന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണു 35 ലക്ഷം രൂപ അനുവദിക്കുന്നതെന്നു വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിനു കാലപ്പഴക്കം മൂലം ഒട്ടേറെത്തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഖാദി ബോർഡ് പുതിയ കാർ ആവശ്യപ്പെട്ടത്. 

ADVERTISEMENT

ധനവകുപ്പിന്റെ വിലക്ക് കാർ വാങ്ങലിനു തടസ്സമായതോടെ ഫയൽ മന്ത്രിസഭയിൽ എത്തിക്കുകയായിരുന്നു. അവിടെ ആരുടെയും എതിർപ്പില്ലാതെ കാർ വാങ്ങാൻ പച്ചക്കൊടി കാട്ടി. 7 ഹൈക്കോടതി ജഡ്ജിമാർക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ കഴിഞ്ഞയാഴ്ച 25 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

ബുള്ളറ്റ് ഭയന്നു ജീവിക്കേണ്ട അവസ്ഥയില്ല: പി.ജയരാജൻ

ADVERTISEMENT

ഇപ്പോഴുള്ള കാർ മാറ്റുന്നതു സ്ഥിരമായി കേടു വരുന്നതിനാലാണെന്ന് പി.ജയരാജൻ. 35 ലക്ഷം രൂപയുടെ കാറല്ല വാങ്ങുന്നത്. പരമാവധി 35 ലക്ഷം രൂപ ചെലവഴിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. ബുള്ളറ്റ് പ്രൂഫ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊള്ളാം. കാർ കടന്ന് ബുള്ളറ്റ് വരുമോ എന്നു ഭയന്നു ജീവിക്കേണ്ട അവസ്ഥ തനിക്കില്ല. ആർഎസ്എസുകാർ ആക്രമിച്ചപ്പോൾ പ്രതിരോധത്തിനായി ഉണ്ടായിരുന്നത് വീട്ടിലെ ചൂരൽക്കസേര മാത്രമായിരുന്നെന്നും ജയരാജൻ പറഞ്ഞു.

നിയന്ത്രണം എന്നാൽ ഒന്നും ചെയ്യാതിരിക്കൽ അല്ല: മന്ത്രി ബാലഗോപാൽ

ADVERTISEMENT

കാലാനുസൃതമായി കാറുകൾ വാങ്ങാതിരിക്കാനാകില്ലെന്നും സാമ്പത്തിക നിയന്ത്രണം എന്നാൽ ഒന്നും ചെയ്യാതിരിക്കൽ അല്ലെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: 35 lakhs worth car for P. Jayarajan amidst financial crisis 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT