നായയ്ക്കു നേരെ ക്രൂരത: അന്വേഷണം തുടങ്ങി

പട്ടാമ്പി ∙ വളർത്തുനായയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രകാരിയും അധ്യാപികയുമായ മുതുതല പറക്കാട് പുതിയനാംപറമ്പത്ത് ദുർഗാ ഭവനിൽ ദുർഗ മാലതിയുടെ കാണാതായ വളർത്തുനായയാണു രണ്ടു കണ്ണും നഷ്ടപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയത്.

പട്ടാമ്പി ∙ വളർത്തുനായയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിത്രകാരിയും അധ്യാപികയുമായ മുതുതല പറക്കാട് പുതിയനാംപറമ്പത്ത് ദുർഗാ ഭവനിൽ ദുർഗ മാലതിയുടെ കാണാതായ വളർത്തുനായയാണു രണ്ടു കണ്ണും നഷ്ടപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയത്. കെട്ടിയിട്ടിരുന്ന ‘നക്കു’ എന്ന നായയെ ഒരാഴ്ച മുൻപു വീട്ടിൽനിന്നു കാണാതാവുകയായിരുന്നു.
തിരിച്ചെത്തിയ നായയുടെ ദേഹത്തു മറ്റു മുറിവുകളില്ല. കണ്ണ് ആരോ കുത്തിപ്പൊട്ടിച്ചതാവാമെന്ന നിഗമനത്തിലാണു വീട്ടുകാരും നായയെ ചികിത്സിച്ച ഡോക്ടർമാരും. ഇന്നലെ തൃശൂർ വെറ്ററിനറി ആശുപത്രിയിൽ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Content Highlight: Cruelty against dog