കൊച്ചി ∙ ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം–അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്കു മുന്നിൽ സംഘർഷം. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷേധത്തിനിടെ മടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം–അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്കു മുന്നിൽ സംഘർഷം. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷേധത്തിനിടെ മടങ്ങി. ഇരുവിഭാഗവും പ്രതിഷേധത്തിൽ ഉറച്ചുനിന്നതോടെ  പള്ളി  പൊലീസ് അടച്ചിട്ടു. 4 പേരെ അറസ്റ്റ് ചെയ്തു. പള്ളിയിൽ നിശ്ചയിച്ചിരുന്ന മനസ്സമ്മതം ഉൾപ്പെടെയുള്ള ചടങ്ങുകൾ മറ്റ് സ്ഥലങ്ങളിലേക്കു മാറ്റി. പള്ളി തുറന്നാൽ സംഘർഷമുണ്ടാകും എന്നുള്ള റിപ്പോർട്ട് പൊലീസ് ആർഡിഒയ്ക്കു നൽകും. 

സെന്റ് മേരീസ് ബസിലിക്കയിൽ മുൻ നിശ്ചയപ്രകാരം ഏകീകൃത കുർബാന അർപ്പിക്കാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തൃശൂരിൽ നിന്ന് ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് എത്തി. ഏകീകൃത കുർബാനയെ എതിർക്കുന്നവർ മണിക്കൂറുകൾക്കു മുൻപേ പള്ളി മുറ്റത്തുണ്ടായിരുന്നു. ഏകീകൃത കുർബാന ആവശ്യപ്പെടുന്നവരും തൊട്ടടുത്തായി നിലയുറപ്പിച്ചു. മാർ ആൻഡ്രൂസ് താഴത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യങ്ങൾ ഉയർന്നു. 

Screengrab: Manorama News
ADVERTISEMENT

പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും ‘ഗോ ബാക്ക് ബിഷപ്’ വിളികളോടെ വിമതവിഭാഗം അഡ്മിനിസ്ട്രേറ്ററുടെ വാഹനത്തിനു തടസ്സം സൃഷ്ടിച്ചു. അതോടെ മാർ താഴത്ത്  തൊട്ടടുത്തുള്ള അതിരൂപതാ ആസ്ഥാനത്തേക്ക് പോയി. സുരക്ഷയൊരുക്കാൻ പുറത്തേക്കു വന്ന ഔദ്യോഗിക പക്ഷക്കാരിൽ ചിലർ കസേരകൾ വലിച്ചെറിഞ്ഞു, ബോർഡുകൾ നശിപ്പിച്ചു. മാർ താഴത്തിനു പിന്നാലെ പോയവരിൽ ഒരു വിഭാഗം അതിരൂപതാ മന്ദിരത്തിലേക്ക് ഓടിക്കയറി ഫ്ലെക്സുകളും മറ്റും നശിപ്പിച്ചു.

 English Summary: Unified Mass: Conflict at Ernakulam St. Mary's Cathedral Basilica updates