ബോംബ് സ്ഫോടനം: ഷാരിഖിന്റെ ‘തലവനെ’ കണ്ടെത്താൻ അന്വേഷണം
കൊച്ചി ∙ മംഗളൂരു, കോയമ്പത്തൂർ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ കൊച്ചിയിൽ തങ്ങി കൂടുതൽ സ്ഫോടനങ്ങൾക്കു പദ്ധതിയിട്ടെന്ന സംശയം സ്ഥിരീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി ശ്രമം തുടങ്ങി. കേസിൽ അറസ്റ്റിലായ ഷാരിഖിനെ നിയന്ത്രിച്ചിരുന്ന സംഘത്തലവൻ ആരാണെന്നു കണ്ടെത്താനാണ്

കൊച്ചി ∙ മംഗളൂരു, കോയമ്പത്തൂർ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ കൊച്ചിയിൽ തങ്ങി കൂടുതൽ സ്ഫോടനങ്ങൾക്കു പദ്ധതിയിട്ടെന്ന സംശയം സ്ഥിരീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി ശ്രമം തുടങ്ങി. കേസിൽ അറസ്റ്റിലായ ഷാരിഖിനെ നിയന്ത്രിച്ചിരുന്ന സംഘത്തലവൻ ആരാണെന്നു കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇയാൾ കൊച്ചിയിലും പരിസരങ്ങളിലും തങ്ങിയിരുന്നതായാണു ഷാരിഖിന്റെ യാത്രാവിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടനത്തിൽ പരുക്കേറ്റു മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്ന ഷാരിഖിനെ വിശദമായി ചോദ്യംചെയ്യുന്നതോടെ സ്ഫോടനത്തിന്റെ കേരളത്തിലെ കണ്ണികളെ കണ്ടെത്താൻ എൻഐഎക്കു കഴിയും. കൊച്ചി കേന്ദ്രീകരിച്ചു ഷാരിഖ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയതായുള്ള വിവരവും എൻഐഎക്കു ലഭിച്ചിട്ടുണ്ട്.
ആലുവയിലും കൊച്ചിയിലും തുടർച്ചയായ ദിവസങ്ങളിൽ ഷാരിഖ് തങ്ങിയത് ആരുടെ നിർദേശ പ്രകാരമാണെന്നും ആരെയെല്ലാമാണു പ്രതി സന്ദർശിച്ചതെന്നും കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്താൻ വേണ്ടിയല്ല ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനാണു ഷാരിഖ് കേരളത്തിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ നടത്തിയ സ്ഫോടന പരമ്പരകളുടെ ആസൂത്രണവും കേരളത്തിൽ നടന്നതായി രഹസ്യാന്വേഷണ വിവരമുണ്ടായിരുന്നെങ്കിലും പ്രതികളിൽ പലരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. എന്നാൽ സ്ഫോടനത്തിൽ പരിക്കേറ്റെങ്കിലും ഷാരിഖ് അപകടനില തരണം ചെയ്തിട്ടുണ്ട്.
സാറ്റലൈറ്റ് ഫോൺ വിളി നടന്നതായി വിവരം
മംഗളൂരു ∙ നാഗൂരിയിൽ കുക്കർ ബോംബ് സ്‌ഫോടനം ഉണ്ടായതിനോടനുബന്ധിച്ച് സാറ്റലൈറ്റ് ഫോൺ വിളി നടന്നതായി വിവരം. ബോംബ് സ്ഫോടനം ഉണ്ടായതിന്റെ തലേന്നായ 18ന് ആണ് ബെൽത്തങ്ങാടി ഭാഗത്തുനിന്നു സാറ്റലൈറ്റ് ഫോൺ സംഭാഷണം നടന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്. 19നു വൈകിട്ട് ആണ് നാഗൂരിയിൽ സ്ഫോടനം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
English Summary: Investigation to find chief of Sharik in bomb blast case