തിരുവനന്തപുരം ∙ വിൽപന നികുതി വർധിപ്പിച്ചു കൊണ്ടുള്ള നിയമ ഭേദഗതി ബില്ലിനു ഗവർണർ അംഗീകാരം നൽകിയതിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാനത്തു വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില കൂടി. ബീയറിന്റെയും വൈനിന്റെയും വിലയും ഇന്നു മുതൽ കൂടും. കൈകാര്യച്ചെലവിൽ ഉണ്ടായ വർധനയാണു കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബവ്റിജസ് കോർപറേഷനും കൺസ്യൂമർ ഫെഡും വിൽക്കുന്ന മദ്യ വിലയിലാണ് വർധന. ജനപ്രിയ ബ്രാൻഡുകൾക്കു 10 മുതൽ 30 രൂപ വരെ കൂടി. പ്രീമിയം ബ്രാൻഡുകളുടെ വില 100 രൂപ വരെ വർധിച്ചു. മദ്യത്തിന്റെ വിൽപന നികുതി 4 ശതമാനവും ബവ്റിജസ് കോർപറേഷന്റെ കൈകാര്യച്ചെലവ് ഒരു ശതമാനവും വർധിപ്പിച്ചതാണു വിലക്കയറ്റത്തിനു കാരണം.

ADVERTISEMENT

സർക്കാർ പുറത്തിറക്കുന്ന ജവാൻ ബ്രാൻഡ് മദ്യത്തിന്റെ വില 30 രൂപ വർധിച്ചതായി ആദ്യം അറിയിപ്പുണ്ടായെങ്കിലും കംപ്യൂട്ടർ സംവിധാനത്തിലെ സാങ്കേതിക പിഴവാണെന്ന് അധികൃതർ പിന്നീട് അറിയിച്ചു. പിണറായി സർക്കാർ അധികാരമേറ്റശേഷം മൂന്നാം തവണയാണു മദ്യ വില കൂട്ടുന്നത്.

വിദേശമദ്യ വില: വർധന ഇങ്ങനെ

ബ്രാൻഡുകളുടെ പേര്, അളവ്, നിലവിലെ വില, പുതുക്കിയ വില, വർധന ബ്രാക്കറ്റിൽ – രൂപയിൽ  

∙ ഓൾഡ് പോർട്ട് റം (1000 മില്ലി ലീറ്റർ) – 710, 720 (10)

ADVERTISEMENT

∙ മക്ഡവൽ റം (500 മി.ലീ.) – 350, 360 (10)

∙ മാക്ഡവൽ ബ്രാണ്ടി (500 മി.ലീ.) –  420, 430 (10)

∙ ഹണിബീ ബ്രാൻഡി (500 മി.ലീ.) –  420, 430 (10)

∙ മാൻഷൻ ഹൗസ് ബ്രാൻഡി (500 മി.ലീ.) – 530, 540 (10)

ADVERTISEMENT

∙ ഓഫിസേഴ്സ് ചോയ്സ് ബ്രാൻഡ് (500  മി.ലീ.) – 430, 440 (10)

∙ മലബാർ ഹൗസ് ബ്രാൻഡ് (500 മി.ലീ.) – 400, 410 (10)

∙ നെപ്പോളിയൻ ഗോൾഡ് ബ്രാണ്ടി (500 മി.ലീ) – 420, 420 (0)

English Summary: Price hike for foreign liquor