സിദ്ദീഖ് കാപ്പന് ഇഡി കേസിലും ജാമ്യം; 2 വർഷത്തിനു ശേഷം ജയിൽ മോചനത്തിനു വഴി തുറന്നു
ലക്നൗ ∙ യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. 2 വർഷത്തോളമായി ജയിലിൽ കഴിയുന്ന കാപ്പൻ ഇതോടെ മോചിതനാകും.

ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്ന്, യുഎപിഎ നിയമപ്രകാരം പൊലീസ് ചുമത്തിയ കേസുകളിൽ വിശദമായ വാദം കേട്ടശേഷം സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. പൊലീസ് ഹാജരാക്കിയ തെളിവുകളുടെ കാര്യത്തിൽ ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസ് റജിസ്റ്റർ ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പനു ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ വാദം. ഹൈക്കോടതിയിൽ കാപ്പനു വേണ്ടി മുഹമ്മദ് ഡാനിഷ് ഹാജരായി.
English Summary: Bail Granted for Siddique Kappan in ED Case