തിരുവനന്തപുരം ∙ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് അംഗീകരിക്കാൻ കഴിയാത്തതായി ജനങ്ങൾ വിലയിരുത്തുന്ന ഒരു പ്രവണതയും ഇനി പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ജില്ലയിലെ ചില യുവ നേതാക്കളുടെ കയ്യിലിരിപ്പുമായി ബന്ധപ്പെട്ട വാർത്തകളോടുള്ള പ്രതികരണമായാണ് അന്ന് പലരും ആ വാക്കുകളെ വ്യാഖ്യാനിച്ചത്. തൊട്ടുമുൻപ് അവസാനിച്ച സംസ്ഥാന കമ്മിറ്റിയിൽ ഉരുൾപൊട്ടൽ സൃഷ്ടിച്ച പി.ജയരാജന്റെ അഴിമതി ആരോപണത്തോടുള്ള പുതിയ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമായിരുന്നോ ആ നയപ്രഖ്യാപനം? ഇ.പിക്കെതിരെ പി.ജയരാജൻ ഉന്നയിച്ച ആക്ഷേപം പുറത്തുവന്നതോടെ അങ്ങനെ വിചാരിക്കുന്നവരാണ് കൂടുതൽ. 

ADVERTISEMENT

എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയ ശേഷം നേതൃനിരയിൽ നിന്ന് അദ്ദേഹം നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇ.പി.ജയരാജന്റെ മാറിനിൽക്കൽ. കൂട്ടായ നേതൃത്വം എന്നതാണ് സിപിഎമ്മിന്റെ സംഘടനാ സങ്കൽപം. എന്നാൽ, എൽഡിഎഫ് കൺവീനറും പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുളള സെക്രട്ടേറിയറ്റ് അംഗവുമായ ഇ.പി.ജയരാജൻ 2 മാസത്തിലേറെയായി ഗോവിന്ദന്റെ നേതൃത്വവുമായി സഹകരിക്കാതെ കണ്ണൂരിൽ തുടരുകയാണ്.

ഗോവിന്ദന്റെ നേതൃത്വത്തോടുളള അവിശ്വാസ പ്രഖ്യാപനമാണ് ഇപി നടത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തെ ഇ.പി.ജയരാജൻ അവസാന ഘട്ടത്തിൽ പൂർണമായി അംഗീകരിച്ചിരുന്നു. എന്നാൽ, കോടിയേരിക്കു പകരക്കാരനായി ഗോവിന്ദനെ സെക്രട്ടറി ആക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കരുതി. താനും അതിന് അർഹനായിരുന്നുവെന്ന് വിചാരിച്ചു. കോടിയേരിയുടെ ഒഴിവിൽ പൊളിറ്റ്ബ്യൂറോ അംഗത്വവും ഗോവിന്ദനു തന്നെയാണു ലഭിച്ചത്. നിലവിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ പി.കെ.ശ്രീമതി കഴിഞ്ഞാൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനല്ല സെക്രട്ടറിയും പിബി അംഗവും ആയത്. 2005ലെ ഡൽഹി പാർട്ടി കോൺഗ്രസിലാണ് ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമായത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലാണ് ഗോവിന്ദൻ കേന്ദ്രകമ്മിറ്റിയിൽ ഇടംപിടിച്ചത്.

ADVERTISEMENT

ഒക്ടോബർ ആറിന് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ച ഇ.പി.ജയരാജൻ അക്കാലയളവിൽ ചികിത്സ നടത്തി. തുടർന്നും വിശ്രമം വേണം എന്നു ചൂണ്ടിക്കാട്ടി അവധിയിൽ തുടർന്നു. ഇടക്കാലത്ത് ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തി. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്ന സൂചനയാണ് അടുപ്പക്കാർക്ക് നൽകിയതെങ്കിലും വിട്ടു നിന്നു. കൺവീനറുടെ അസാന്നിധ്യത്തിൽ എൽഡിഎഫ് യോഗം തന്നെ വിളിച്ചു ചേർക്കാൻ കഴിയാത്ത സ്ഥിതിയായി. 

കൂട്ടായ നേതൃത്വം എന്ന പാർട്ടി രീതിയെ ത്തന്നെ ഇപി ചോദ്യം ചെയ്യുന്നുവെന്ന വികാരം എം.വി.ഗോവിന്ദനിൽ നിലനിൽക്കുമ്പോഴാണ് പി.ജയരാജൻ അദ്ദേഹത്തിനെതിരെ വെടിപൊട്ടിച്ചിരിക്കുന്നത്. അതുകൊണ്ടു മാത്രമല്ല ഇതു യാദൃച്ഛികമല്ലെന്ന സംശയം ഉയരുന്നത്. കണ്ണൂരിലെ റിസോർട്ട് നിർമാണത്തോട് ആദ്യം മുതൽ എതിർപ്പ് ഉണ്ടായിരുന്ന രണ്ടു നേതാക്കളാണ് ഗോവിന്ദനും പി.ജയരാജനും. ഗോവിന്ദന്റെ സ്വന്തം മൊറാഴ ലോക്കൽ കമ്മിറ്റിയിൽ നിന്നാണ് ആദ്യത്തെ പരാതി പാർട്ടിക്കു പോകുന്നത്.

ADVERTISEMENT

‘പി.ജെ ആർമി’ ഏർപ്പാടിനോടു ഗോവിന്ദന് വിയോജിപ്പാണെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം കോടിയേരിയുടെ പിൻഗാമി ആയതിൽ പി.ജയരാജൻ സന്തോഷത്തിലായിരുന്നു. അഴിമതിയോടും പുത്തൻകുറ്റ് ഏർപ്പാടിനോടും രണ്ടു നേതാക്കൾക്കും ഒരേ സമീപനമാണ്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് വിചാരിക്കുന്ന പി.ജയരാജൻ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന തിരിച്ചറിവിൽ ആഞ്ഞടിച്ചു. തെറ്റുതിരുത്തൽ രേഖയെക്കുറിച്ചുള്ള ചർച്ച അദ്ദേഹം സമർഥമായി അവസരമാക്കി.

കണ്ണൂർ പാർട്ടിയിലെ നേതൃ സമവാക്യങ്ങളെത്തന്നെ ബാധിക്കുന്ന ഈ വിഷയത്തിൽ പിണറായി വിജയന്റെ സമീപനം തന്നെയാണ് ഇനി നിർണായകം. ഇ.പിക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന പരിഭവങ്ങളെ പറഞ്ഞുതീർക്കാറുണ്ടായിരുന്ന മുഖ്യമന്ത്രി ഇത്തവണ ഇതുവരെ അതിനു മുതിർന്നിട്ടില്ലെന്നാണു വിവരം. പി.ജയരാജൻ രേഖാമൂലം നൽകിയ പരാതി അന്വേഷിക്കണമെന്ന നിലപാട് ഗോവിന്ദൻ സ്വീകരിക്കുകയും അതിനെ പിണറായി വിജയൻ പിന്തുണയ്ക്കുകയും ചെയ്താൽ കണ്ണൂർ സിപിഎം വഴിത്തിരിവിലെത്തും.

English Summary: P. Jayarajan allegation against E.P. Jayarajan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT