തിരുവനന്തപുരം ∙ പോരടിക്കുകയും പിന്നീട് ഒത്തുതീർക്കുകയും ചെയ്യുന്ന ഗവർണർ– സർക്കാർ ഇടപാടിന്റെ ഒടുവിലത്തെ തെളിവാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഗവർണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പോരടിക്കുകയും പിന്നീട് ഒത്തുതീർക്കുകയും ചെയ്യുന്ന ഗവർണർ– സർക്കാർ ഇടപാടിന്റെ ഒടുവിലത്തെ തെളിവാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഗവർണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു. 

സജിയെ മന്ത്രി ആക്കണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കുമെന്നു പ്രതിപക്ഷം രണ്ടു ദിവസം മുൻപ് പറഞ്ഞതാണ്. കേരളത്തിലെ ബിജെപിയുടെ പ്രധാന നേതാക്കളാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. മജിസ്ട്രേട്ട് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസിൽ അന്തിമ വിധിക്ക് കാത്തിരിക്കാതെ വീണ്ടും മന്ത്രിയാക്കുന്നതു ഭരണഘടനയെ അവഹേളിക്കുന്നതിനു തുല്യമാണ്.

ADVERTISEMENT

സാമ്പത്തിക സ്ഥിതി അപകട നിലയിലേക്ക് കൂപ്പ് കുത്തി. 2020 ഡിസംബറിൽ യുഡിഎഫ് ഇറക്കിയ ധവളപത്രത്തിലെ മുന്നറിയിപ്പുകൾ ശരിയാകുന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. 

ബഫർസോണുമായി ബന്ധപ്പെട്ട് 20630 പരാതികൾ വന്നിട്ട് ഇന്നലെ വരെ 18 എണ്ണം മാത്രമാണ് പരിശോധിച്ചതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജനുവരി 11ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ടര ലക്ഷം ഹെക്ടർ സ്ഥലത്ത് ലക്ഷക്കണക്കിന് കെട്ടിടങ്ങളും ദേവാലയങ്ങളും കൃഷിയിടങ്ങളും സർക്കാർ ഓഫിസുകളും ഉൾപ്പെട്ടിട്ടുണ്ട്. വനാതിർത്തിയിലുള്ള സാധാരണക്കാർ പരിഭ്രാന്തിയിലാണ്. സർക്കാരിന്റെ കഴിവുകേടിന്റെ ഏറ്റവും വലിയ അടയാളമായി ബഫർ സോൺ വിഷയം മാറിയതായി സതീശൻ പറഞ്ഞു. 

ADVERTISEMENT

English Summary: Saji Cherian rejoining Kerala government proof of governor - government deal alleges V.D. Satheesan