ശബരിമലയിൽ അരവണ വിതരണം മണിക്കൂറുകൾക്കകം പുനരാരംഭിച്ചു
ശബരിമല / തിരുവനന്തപുരം ∙ നിർത്തിവച്ച അരവണ വിതരണം ശബരിമലയിൽ പുനരാരംഭിച്ചത് റെക്കോർഡ് വേഗത്തിൽ. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 4.50ന് നിർത്തിവച്ച അരവണ വിതരണം ഇന്നലെ പുലർച്ചെ 3.30ന് പുനരാരംഭിക്കാനായതോടെ തീർഥാടകരുടെ ആശങ്ക അവസാനിച്ചു.

അരവണ തയാറാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ സുരക്ഷിതമല്ലാത്ത വിധത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. എന്നാൽ, മണിക്കൂറുകൾക്കകം തന്നെ ഏലയ്ക്ക ഒഴിവാക്കി ഉണക്കലരി, ശർക്കര, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ മാത്രം ചേർത്താണ് പുതിയ അരവണ തയാറാക്കിയത്. രാത്രി തന്നെ 40 കൂട്ട് തയാറാക്കി. പുലർച്ചെ 3ന് നട തുറന്നപ്പോഴേക്കും പതിനെട്ടാംപടിക്കു സമീപത്തെ കൗണ്ടറിൽ അരവണ എത്തിച്ചു. 3.30 ന് വിതരണം പുനരാരംഭിച്ചു. അരവണ തണുക്കാൻ വേണ്ട സമയത്തിൽ അരമണിക്കൂറോളം കുറവു വരുത്തിയതോടെയാണു കൂടുതൽ കാനുകൾ നിറയ്ക്കാൻ കഴിഞ്ഞത്.
എന്നാൽ മാളികപ്പുറത്തെ കേന്ദ്രത്തിൽ അരവണയില്ലാതിരുന്നതിനാൽ പതിനെട്ടാംപടിക്കു സമീപമുള്ള പ്രസാദ മണ്ഡപത്തിൽ അരവണ വാങ്ങാൻ വലിയ തിരക്ക് അനുഭവപ്പെട്ടു. ഏലയ്ക്ക ഇല്ലെങ്കിലും അരവണയ്ക്കു രുചി വ്യത്യാസമില്ലെന്നായിരുന്നു സ്വാമിമാരുടെ പ്രതികരണം.
ഇതിനിടെ അരവണയിൽ ചേർക്കുന്നതിന് ജൈവ ഏലയ്ക്ക വാങ്ങാനും നടപടി തുടങ്ങി. ജൈവ ഏലയ്ക്കയും സുരക്ഷിതമല്ലെന്ന മുൻ റിപ്പോർട്ടുകൾ ഉള്ളതിനാൽ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ സീസണിൽ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധിച്ചപ്പോൾ ജൈവ ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു റിപ്പോർട്ട്. 4 ടൺ ജൈവ ഏലയ്ക്ക വനംവികസന കോർപറേഷൻ ഉടൻ നൽകും. വയനാട്ടിലെ സഹകരണസംഘത്തിൽ നിന്നു വാങ്ങുന്നതിനും ചർച്ച തുടങ്ങി.
മാറ്റിവച്ചത് 6,65,159 കാൻ അരവണ
ശബരിമല∙ഹൈക്കോടതി നിർദേശത്തെ തുടർന്നു വിതരണം ചെയ്യാതെ മാറ്റിയത് 6,65,159 കാൻ അരവണ. നശിപ്പിക്കേണ്ടി വന്നാൽ ദേവസ്വം ബോർഡിന് 6,65,15,900 രൂപയുടെ നഷ്ടം ഉണ്ടാകും. അരവണ ഭക്ഷ്യ സുരക്ഷാ വിഭാഗം ഏറ്റെടുത്തു മാളികപ്പുറത്തെ ദേവസ്വം ഗോഡൗണിലേക്കു മാറ്റി സീൽ ചെയ്തു. ഇതിന്റെ ഗുണനിലവാരം പരിശോധിക്കും. ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തി കോടതി നിർദേശം ലഭിച്ചാൽ മാത്രം വിൽപനയ്ക്ക് എടുക്കും. 350 കിലോ വരുന്ന ഒരു കൂട്ടിൽ 720 ഗ്രാം ഏലയ്ക്ക മാത്രമാണു ചേർക്കുന്നതെന്നും 200 ഡിഗ്രി സെൽഷ്യസ് ചൂടിൽ തയാറാക്കുന്ന അരവണയിൽ കീടനാശിനിയുടെ അംശം ഉണ്ടാകില്ലെന്നുമാണു ദേവസ്വം ബോർഡിന്റെ നിലപാട്. പരിശോധനയുടെ ഫലം പ്രതികൂലമായാൽ മുഴുവനും നശിപ്പിക്കാനാണു ബോർഡിന്റെ തീരുമാനം.
English Summary: Aravana production and distribution started in Sabarimala