കോടികളെവിടെ? ഉത്തരമില്ല; റാണയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് അന്വേഷണം നടത്തുന്നുവെന്ന് പൊലീസ്
തൃശൂർ ∙ 150 കോടി രൂപ പ്രവീൺ തട്ടിച്ചതായി നിക്ഷേപകർ പറയുന്നുണ്ടെങ്കിലും ഈ പണം എവിടേക്കു പോയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. റാണയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും ഇവയിലെ ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു. അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല.

തൃശൂർ ∙ 150 കോടി രൂപ പ്രവീൺ തട്ടിച്ചതായി നിക്ഷേപകർ പറയുന്നുണ്ടെങ്കിലും ഈ പണം എവിടേക്കു പോയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. റാണയുടെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും ഇവയിലെ ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു. അക്കൗണ്ടിൽ എത്ര രൂപ ബാക്കിയുണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. കഴിഞ്ഞ ഏതാനും മാസത്തിനിടെ റാണ 61 കോടി രൂപ തന്റെയും കമ്പനിയുടെയും അക്കൗണ്ടുകളിൽനിന്നു പണമായി പിൻവലിച്ചു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്ന സംശയം വീണ്ടും ബലപ്പെട്ടു.
റാണ പിടിയിലായ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, വിവാഹമോതിരം വിറ്റു കിട്ടിയ 75,000 രൂപയിൽ ബാക്കിയുണ്ടായിരുന്ന 1000 രൂപയും ചില്ലറയും മാത്രമേ കണ്ടെത്താനായുള്ളൂ. പ്രതി വാടകയ്ക്കെടുത്ത ഫ്ലാറ്റുകൾ, ഓഫിസുകൾ, വീടുകൾ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തി. ബന്ധുക്കൾ, ഓഫിസ് ജീവനക്കാർ, ബിസിനസ് പങ്കാളികൾ, അംഗരക്ഷകർ (ബൗൺസർമാർ) എന്നിവരെയും ചോദ്യംചെയ്തു. എന്നിട്ടും പണം എവിടേക്കു മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. കൈവശം ഒന്നുമില്ലെന്നും പാപ്പരാണെന്നുമുള്ള വാദമാണു പ്രവീൺ ആവർത്തിക്കുന്നത്.
English Summary: Kerala Police investigation regarding Praveen Rana Safe and Strong scam