വനിതാ ടിടിഇക്കു നേരെ കയ്യേറ്റം; അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്തുകേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോട്ടയം റെയിൽവേ പൊലീസ് കേസെടുത്തു തൃശൂർ റെയിൽവേ പൊലീസിനു കൈമാറിയതോടെയാണു കേസ് റീ റജിസ്റ്റർ ചെയ്തത്.

തൃശൂർ ∙ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്തുകേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോട്ടയം റെയിൽവേ പൊലീസ് കേസെടുത്തു തൃശൂർ റെയിൽവേ പൊലീസിനു കൈമാറിയതോടെയാണു കേസ് റീ റജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11നു ഗാന്ധിധാം എക്സ്പ്രസിലാണു സംഭവം. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ കയറി. ടിടിഇ ചോദ്യംചെയ്തതോടെ അർജുൻ ആയങ്കി ക്ഷുഭിതനായി അസഭ്യം പറയുകയും ടിടിഇയെ പിടിച്ചുതള്ളുകയും ചെയ്തു. ടിടിഇ കോട്ടയം സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടന്നതു തൃശൂരിലായതിനാൽ കേസ് ഇവിടേക്കു കൈമാറി. പല ജില്ലകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.
English Summary: Assault on female TTE; non-bailable charges against Arjun Ayanki