ശബരിമല∙ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ നാണയങ്ങൾ അരിച്ചെടുത്തു തരം തിരിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ. നാണയങ്ങൾ തരംതിരിക്കുന്നതിനു ധനലക്ഷ്മി ബാങ്കാണു വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച പ്രത്യേക തരം അരിപ്പ കൊണ്ടുവന്നത്. നാണയങ്ങൾ ഇതിൽ ഇട്ട് അരിച്ചപ്പോൾ ഒരേ സുഷിരത്തിലൂടെ പലമൂല്യമുള്ള നാണയങ്ങൾ വന്നു. ഒന്ന്, അഞ്ച് രൂപയുടെ മൂല്യത്തിൽ ഒരേ വലുപ്പമുള്ള നാണയം ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ നാണയങ്ങൾ അരിച്ചെടുത്തു തരം തിരിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ. നാണയങ്ങൾ തരംതിരിക്കുന്നതിനു ധനലക്ഷ്മി ബാങ്കാണു വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച പ്രത്യേക തരം അരിപ്പ കൊണ്ടുവന്നത്. നാണയങ്ങൾ ഇതിൽ ഇട്ട് അരിച്ചപ്പോൾ ഒരേ സുഷിരത്തിലൂടെ പലമൂല്യമുള്ള നാണയങ്ങൾ വന്നു. ഒന്ന്, അഞ്ച് രൂപയുടെ മൂല്യത്തിൽ ഒരേ വലുപ്പമുള്ള നാണയം ഉണ്ട്. അതേപോലെ ഒന്നിനും രണ്ടിനും ഒരേ വലുപ്പമുള്ള നാണയം ഉണ്ട്. അതിനാൽ അരിച്ചെടുത്ത് കണക്കു കൂട്ടുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു ജീവനക്കാർ ഭണ്ഡാരം സ്പെഷൽ ഓഫിസറെ അറിയിച്ചു. അദ്ദേഹം പരിശോധിച്ചപ്പോൾ ഇതു ശരിയാണെന്നു കണ്ടു. അതിനാൽ നാണയങ്ങൾ തരംതിരിച്ച് എണ്ണുന്ന ജോലിയാണ് ഇപ്പോൾ തുടങ്ങിയത്.

3 ഭാഗത്തായി മല പോലെ നാണയങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നതിനാൽ നാളെ ക്ഷേത്ര നട അടച്ചാലും എണ്ണിത്തീരില്ല. നാളെ മുതൽ ദേവസ്വം അന്നദാന മണ്ഡപത്തിലെ കൂടുതൽ സ്ഥലങ്ങൾ കാണിക്ക എണ്ണാനായി മാറ്റും. അതിനു ശേഷമേ എത്ര ദിവസം കൂടി എണ്ണാൻ വേണ്ടിവരുമെന്നു പറയാൻ കഴിയൂ. 

ADVERTISEMENT

എണ്ണിത്തീരുന്ന പണം ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥർ ദേവസ്വം ഭണ്ഡാരത്തിൽ എത്തിയാണ് ശേഖരിക്കുന്നത്. കൺവെയർ ബെൽറ്റിൽ കുടുങ്ങി കീറിയ നോട്ടുകൾ ഒന്നും ധനലക്ഷ്മി ബാങ്ക് സ്വീകരിച്ചിട്ടില്ല. അതേപോലെ വെറ്റില, അടയ്ക്ക എന്നിവയിൽ പൊതിഞ്ഞു വന്ന കാണിപ്പണത്തിൽ ഉണ്ടായിരുന്ന നിറം മാറിയ നോട്ടുകളും ദ്രവിച്ചവയും ബാങ്ക് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ഇത്തരം നോട്ടുകൾ ബാങ്ക് സ്വീകരിച്ചിട്ടില്ല.

English Summary : Counting of offering at Sabarimala in slow pace