ADVERTISEMENT

തിരുവനന്തപുരം∙ ഭക്ഷണ പാഴ്സലിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പ്, സ്റ്റിക്കർ എന്നിവ ഏർപ്പെടുത്തുന്നത് ഫെബ്രുവരി ഒന്നുമുതൽ. ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇന്നുമുതൽ 31 വരെ ഹോട്ടലുകൾക്കും ഭക്ഷണവിതരണ സ്ഥാപനങ്ങൾക്കും ബോധവൽക്കരണം നടത്തും.

ഹോട്ടലുകളിൽനിന്നു പാചകം ചെയ്തു നൽകുന്ന ഭക്ഷണപ്പൊതികൾക്കും ബേക്കറികളിൽ വിൽക്കുന്ന ഭക്ഷണ പാക്കറ്റുകൾക്കും ബാധകമാണ്. 

പാചകം ചെയ്ത തീയതിയും സമയവും  എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്നുള്ള വിവരവും സ്ലിപ്പിൽ ഉണ്ടാവണം. സംഘടനകളും വ്യക്തികളും ആശുപത്രികളിലും ഇതര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വിതരണം ചെയ്യുന്ന പൊതിച്ചോർ ഉൾപ്പെടെയുള്ളവയ്ക്കും ബാധകമാവും. 

 

വ്യവസ്ഥകൾ

 

∙ ഹൈറിസ്ക് ഹോട്ട് വിഭാഗത്തിൽപെടുന്ന ഭക്ഷണപദാർഥങ്ങൾ പാചകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ മാത്രം വിതരണം

∙ പാൽ, ഇറച്ചി, മീൻ എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ 60 ഡിഗ്രി താപനില നിലനിർത്തി കൊണ്ടുപോകണം

∙ ബിൽ ഇല്ലാത്ത ചെറിയ ഹോട്ടലുകളിൽനിന്നുള്ളവ എത്രസമയം ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തണം

∙ സദ്യകൾക്കായി തയാറാക്കുന്ന ഭക്ഷണം 60 ‍ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം

∙ ഫ്രിജിൽ സൂക്ഷിക്കുന്ന അസംസ്കൃത പദാർഥങ്ങൾ കണ്ടെത്താൻ ഇടവിട്ടുള്ള പരിശോധനയുമുണ്ടാകും.

 

‘‘ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകും. ആദ്യഘട്ടത്തിൽ നോട്ടിസും പിഴയുമായിരിക്കും. പിന്നീട് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.’’

 

വി.ആർ. വിനോദ്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ

English Summary: Expiry date on food packets

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com