കൊച്ചി ∙ വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി സെഷൻസ് കോടതി 10 വർഷം ശിക്ഷ വിധിച്ചത് ഉൾപ്പെടെ ചോദ്യം ചെയ്താണ് അപ്പീൽ. ഇരു വിഭാഗത്തിന്റെയും വാദം പൂർത്തിയായതിനെ തുടർന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അപ്പീൽ വിധി പറയാൻ മാറ്റി.

കൗണ്ടർ കേസ് നൽകിയത് വിചാരണ കോടതി പരിഗണിച്ചില്ലെന്ന പ്രതിഭാഗം വാദത്തെ ലക്ഷദ്വീപ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും ഡപ്യൂട്ടി സോളിസിറ്റർ ജനറലുമായ എസ്.മനു എതിർത്തു. മുഹമ്മദ് ഫൈസലിന്റെ പങ്ക് സാക്ഷി മൊഴികളിൽ നിന്നു വ്യക്തമാണ്. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളുമുള്ള സാഹചര്യത്തിൽ ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും വ്യക്തമാക്കി. സമയം വ്യത്യാസമുണ്ടെന്നും അവസരം ലഭിച്ചിട്ടും ഇക്കാര്യം പിന്നീടു പരാമർശിച്ചിട്ടില്ലെന്നും കൗണ്ടർ കേസായി കാണാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. എന്നാൽ വ്യാജകേസാണിതെന്നു മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ വാദിച്ചു.

ADVERTISEMENT

English Summary : High court to pronounce judgement in appeal by ex mp Mohammed Faizal in murder attempt case