കൊച്ചി∙ കർഷകർക്കുള്ള കുടിശിക തീർക്കാതെ കൃഷിമന്ത്രിയും സംഘവും ഇസ്രയേലിലേക്കു നടത്തുന്ന പഠനയാത്ര ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വിദേശയാത്ര ആവശ്യമെങ്കിൽ നയതീരുമാനം എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കർഷകർക്കുള്ള കുടിശിക തീർക്കാതെ കൃഷിമന്ത്രിയും സംഘവും ഇസ്രയേലിലേക്കു നടത്തുന്ന പഠനയാത്ര ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വിദേശയാത്ര ആവശ്യമെങ്കിൽ നയതീരുമാനം എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. കിഫയുടെ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) പാലക്കാട് ജില്ലാ ഭാരവാഹി സോണി പി. ജോർജ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് തള്ളിയത്. 

കർഷകർക്കുള്ള നഷ്ടപരിഹാരവും വിവിധ ഇനത്തിൽ സംഭരിച്ച ഉൽപന്നങ്ങളുടെ വിലയും പെൻഷനും നൽകാൻ കുടിശികയുള്ളപ്പോൾ കൃഷിപഠനത്തിനു 2 കോടി രൂപ ചെലവിട്ടു വിദേശയാത്ര നടത്തുന്നതു ന്യായമല്ലെന്നു ഹർജിക്കാർ വാദിച്ചു. യാത്രാസംഘത്തിലുള്ളവരെ തിരഞ്ഞെടുത്ത നടപടി സുതാര്യമല്ല. ഇസ്രയേലിലെ പരിസ്ഥിതിയും കാലാവസ്ഥയും കേരളത്തിലെ സാഹചര്യത്തിൽ നിന്നു വിഭിന്നമാണ്. ഇസ്രയേലിൽ പിന്തുടരുന്ന കൃഷി രീതി കേരളത്തിനു യോജിച്ചതാണെന്ന ആധികാരിക രേഖയില്ലാതെ അവിടേക്കുള്ള പഠനയാത്ര തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ADVERTISEMENT

English Summary : Highcourt rejected the petition against agricultural minister