പരിഷത്ത് കേരള പദയാത്ര തുടങ്ങി; ജാഥയിൽ യുഡിഎഫ് നേതാക്കളും
കാഞ്ഞങ്ങാട് ∙ യുഡിഎഫ് നേതാക്കളെക്കൂടി പങ്കാളികളാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര തുടങ്ങി. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ 34 ദിവസം നീളുന്ന പദയാത്രയാണു പരിഷത്ത് സംഘടിപ്പിക്കുന്നത്.

കാഞ്ഞങ്ങാട് ∙ യുഡിഎഫ് നേതാക്കളെക്കൂടി പങ്കാളികളാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര തുടങ്ങി. ‘ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവ കേരളത്തിന്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെ 34 ദിവസം നീളുന്ന പദയാത്രയാണു പരിഷത്ത് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്യാപ്റ്റൻമാരാണു ജാഥ നയിക്കുക. ഫെബ്രുവരി 21ന് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് എം.ലിജുവും 26നു കൊല്ലത്ത് എൻ.െക.പ്രേമചന്ദ്രൻ എംപിയും ജാഥാ ക്യാപ്റ്റന്മാർ ആകും.
പദയാത്രയിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തവും വലിയ തോതിൽ ഉണ്ട്. ആദ്യ ദിനമായ ഇന്നലെ ജാഥ നയിച്ചത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് ആയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ സിൽവർലൈൻ പദ്ധതിയെ എതിർക്കുന്ന നിലപാടാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റേത്. ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നു പദയാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപും സംഘടന വ്യക്തമാക്കിയിരുന്നു.
ജാഥയിൽ പങ്കെടുക്കുന്ന യുഡിഎഫ് നേതാക്കളും സിൽവർലൈൻ വിഷയം അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതോടെ യാത്രയിൽ സിപിഎം നേതാക്കൾ ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നതു കാത്തിരുന്നു കാണേണ്ടതാണ്. വികസനമടക്കം പരിഷത്ത് ഉയർത്തിപ്പിടിക്കുന്ന പല കാര്യങ്ങളിലും കൂടെ നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ജാഥയിൽ പങ്കെടുപ്പിക്കുന്നുണ്ടെന്നു സംസ്ഥാന കൺവീനർ എം.ദിവാകരൻ പറഞ്ഞു. പരിഷത്തിനു കക്ഷിരാഷ്ട്രീയം ഇല്ലെന്നും നേതാക്കൾ വിശദീകരിച്ചു.
English Summary: UDF Leaders Will Also Participate in Padayatra of Kerala Sasthra Sahithya Parishad