‘ഒരു വിദ്യാർഥിക്കു തെറ്റാം, പക്ഷേ’: ചങ്ങമ്പുഴയുടെ മകളെ സന്ദർശിച്ച് ചിന്ത ജെറോം
കൊച്ചി ∙ യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി സന്ദർശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമർശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചൂടു കുറയ്ക്കാനായിരുന്നു സന്ദർശനം.

കൊച്ചി ∙ യുവജനക്ഷേമ കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി സന്ദർശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമർശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചൂടു കുറയ്ക്കാനായിരുന്നു സന്ദർശനം. പുതുക്കലവട്ടത്തെ വസതിയിൽ അമ്മ എസ്തർ ജെറോമിനും സുഹൃത്തുക്കൾക്കൊപ്പമാണ് ചിന്തയെത്തിയത്. വിഷയത്തിൽ ചങ്ങമ്പുഴ കുടുംബത്തിൽ നിന്ന് ആദ്യം പ്രതികരിച്ചത് ലളിതയായിരുന്നു.
‘‘ഒരു വിദ്യാർഥിക്കു തെറ്റാം. സ്വാഭാവികമാണ്. തുടക്കം മുതൽ ഞാൻ ചിന്ത ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡ്സിനു പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാൽ മറ്റെന്തു പറയാനാകും? ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കിൽ ഈ ഗൈഡിനെ വിലയിരുത്താൻ ഏൽപിക്കരുത്’’. ശ്രീദേവി ചങ്ങമ്പുഴ പറഞ്ഞു. തെറ്റ് സംഭവിച്ചത് പരിശോധിക്കുമെന്നും ഗവേഷണപ്രബന്ധം പുസ്തകമാക്കുമ്പോൾ തിരുത്തുവരുത്തുമെന്നും ചിന്ത പറഞ്ഞു. തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ തീർച്ചയായും വരണമെന്ന് കൂടി അഭ്യർഥിച്ചാണ് ചിന്ത മടങ്ങിയത്.
English Summary : Chintha Jerome visits Changampuzha daughter