തിരുവനന്തപുരം ∙ ധനപ്രതിസന്ധിയിൽനിന്നു കരകയറാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റ് നാളെ രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നു നിയമസഭയിൽ സമർപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ധനപ്രതിസന്ധിയിൽനിന്നു കരകയറാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റ് നാളെ രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നു നിയമസഭയിൽ സമർപ്പിക്കും. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധന പ്രതീക്ഷിക്കുന്ന ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള വഴികളും സർക്കാർ തേടുന്നുണ്ട്.

പെൻഷൻ വർധിപ്പിച്ചാൽ സർക്കാരിനു താങ്ങാൻ കഴിയാത്തത്ര ബാധ്യത വരുത്തിവയ്ക്കുമെന്നാണ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നതെങ്കിലും രാഷ്ട്രീയ തീരുമാനമെന്ന നിലയിൽ 100 രൂപയുടെ വർധന ധനമന്ത്രിയുടെ ആലോചനയിലുണ്ടെന്നാണു സൂചന. ഇതു പ്രഖ്യാപിച്ചാൽ‌ അരക്കോടി പെൻഷൻകാർക്ക് ഇപ്പോൾ ലഭിക്കുന്ന ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1700 രൂപയായി പ്രതിമാസം വർധിക്കും. പടിപടിയായി പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. 

ADVERTISEMENT

പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ:

∙ ഇന്ധനത്തിനും മദ്യത്തിനും ഒഴികെ നികുതികളിൽ വർധന 

∙ ഭൂമിയുടെ ന്യായവില വർധിപ്പിക്കൽ 

∙ റബർ, നാളികേരം, പച്ചക്കറികൾ എന്നിവയുടെ താങ്ങുവിലയിൽ വർധന 

ADVERTISEMENT

∙ ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ ഇളവുകൾ 

∙ കെഎസ്ആർടിസിക്കു വേണ്ടി പുതിയ പാക്കേജ് 

∙ പെൻഷൻ പരിഷ്കരണ കുടിശികയുടെ വിതരണം 

∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിക്കൽ 

ADVERTISEMENT

∙ വിഴിഞ്ഞം, കെ–ഫോൺ പദ്ധതികളുടെ പൂർത്തീകരണം 

∙ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കു തടയാൻ ഉന്നതവിദ്യാഭ്യാസരംഗത്തു സമഗ്ര അഴിച്ചുപണി 

∙ വന്യജീവികളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം നേരിടാൻ‌ പദ്ധതി 

∙ ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ

Content Highlights: Kerala Budget 2023, Government of Kerala, KN Balagopal, Kerala Government, Kerala Assembly