വ്യവസായ ഇടനാഴിക്ക് 200 കോടി
തിരുവനന്തപുരം ∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേഗം നൽകാൻ 200 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. സംസ്ഥാനത്തു നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 770.21 കോടി വകയിരുത്തി.
തിരുവനന്തപുരം ∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേഗം നൽകാൻ 200 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. സംസ്ഥാനത്തു നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 770.21 കോടി വകയിരുത്തി.
തിരുവനന്തപുരം ∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേഗം നൽകാൻ 200 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. സംസ്ഥാനത്തു നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 770.21 കോടി വകയിരുത്തി.
തിരുവനന്തപുരം ∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കു വേഗം നൽകാൻ 200 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. സംസ്ഥാനത്തു നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി 770.21 കോടി വകയിരുത്തി. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് എറണാകുളം കാക്കനാട്ട് പ്രദർശന കേന്ദ്രമൊരുക്കാൻ 5 കോടി നൽകും.
വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 31.75 കോടി രൂപയുണ്ട്. കിൻഫ്രയ്ക്ക് 335.56 കോടിയും തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന് 20 കോടിയും അനുവദിച്ചു. പെട്രോ കെമിക്കൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് 44 കോടി രൂപ വകയിരുത്തി. കേരള റബർ ലിമിറ്റഡിന് 20 കോടി രൂപ നീക്കിവച്ചു. വ്യവസായ മേഖലയ്ക്കാകെ 1259.66 കോടി രൂപയാണു നീക്കിവച്ചത്.
∙ ടെക്സ്റ്റൈൽ മേഖലയ്ക്ക് 266.90 കോടി
∙ പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ റൈസ് ടെക്നോളജി പാർക്കുകൾക്ക് 10 കോടി
∙ തൊടുപുഴ മുട്ടത്തെ സ്പൈസ് പാർക്കിന് 4.50 കോടി
∙ സെമി കണ്ടക്ടർ മേഖലയിലെ സംരംഭങ്ങൾക്കായി 10 കോടി
∙ പ്രിന്റഡ് സർക്കീറ്റ് ബോർഡിന്റെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് 14 കോടി
∙ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന് 10 കോടി
∙ ബഹുനില വ്യവസായ എസ്റ്റേറ്റ് നിർമാണത്തിന് 10 കോടി, 25 വ്യവസായ എസ്റ്റേറ്റുകൾക്ക് 4 കോടി
∙ നിലവിലുള്ള വികസന പ്ലോട്ടുകൾ നവീകരിക്കാൻ 18 കോടി
∙ കരകൗശല മേഖലയ്ക്ക് 2 കോടി
∙ അരലക്ഷം പേരുടെ കാര്യശേഷി വികസന പരിപാടിക്ക് 9 കോടി
∙ സ്വയംതൊഴിൽ സംരംഭ സഹായത്തിന് 60 കോടി
∙ പ്രളയം, കോവിഡ് എന്നിവ മൂലം പ്രവർത്തനം നിലച്ച എംഎസ്എംഇകൾ പുനരുജ്ജീവിപ്പിക്കാൻ 2.5 കോടി
∙ നാനോ യൂണിറ്റുകൾക്ക് മാർജിൻ മണി ഗ്രാന്റ് 18 കോടി
∙ പ്രവർത്തനക്ഷമമായ എംഎസ്എംഇകൾക്ക് 21.50 കോടിയുടെ പാക്കേജ്
∙ സ്വകാര്യ വ്യവസായ പാർക്കുകൾക്കു 10 കോടി
∙ വ്യവസായ സംരംഭങ്ങളെ സാങ്കേതിക സർവകലാശാലയുമായി ബന്ധിപ്പിക്കുന്നതിനും ജില്ലകളിൽ എംഎസ്എംഇ ക്ലിനിക് ആരംഭിക്കുന്നതിനും 39 കോടി
∙ മുള വ്യവസായത്തിന് 120 കോടി
കയറിനും കശുവണ്ടിക്കും പ്രോത്സാഹനം
കയർ വ്യവസായത്തിൽ യന്ത്രവൽക്കരണം, പശ്ചാത്തല വികസനം എന്നിവയ്ക്കായി 40 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. കയർമേഖലയിലെ ഗവേഷണത്തിന് 8 കോടിയും വിൽപനയ്ക്കുള്ള വിപണി സഹായത്തിന് 10 കോടിയുമുണ്ട്. ഉൽപാദനത്തിനും വിപണന പ്രോത്സാഹനത്തിനുമായി 10 കോടി വേറെയും വകയിരുത്തി. കയർ ഉൽപന്നങ്ങളുടെ വില സ്ഥിരതാ ഫണ്ടിന് 38 കോടി വകയിരുത്തി.
കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറികളുടെ ആധുനികീകരണത്തിന് 2.25 കോടി രൂപയും കാപ്പെക്സിനു കീഴിലെ ഫാക്ടറികളുടെ ആധുനികീകരണത്തിന് 3.50 കോടിയും നീക്കിവച്ചു.
English Summary : 200 crore for Kochi Bengaluru Industrial Corridor in kerala budget 2023