സ്ഥിരം ചാർട്ടേഡ് ഫ്ലൈറ്റ്: പ്രവാസികൾ ചിരി നിർത്തിയിട്ടില്ലെന്ന് കെ.സുധാകരൻ
തിരുവനന്തപുരം ∙ ബജറ്റിൽ പ്രവാസികൾക്കു സ്ഥിരമായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കും എന്ന പ്രഖ്യാപനം കേട്ടു പ്രവാസികൾ ഇപ്പോഴും ചിരി നിർത്തിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.വ്യോമയാന മന്ത്രാലയത്തിന്റെ ഉൾപ്പെടെയുള്ള അനുമതികൾ വേണ്ട ഈ പദ്ധതിയെ സിൽവർലൈൻ പോലെ അപ്രായോഗികമായി പ്രവാസികൾ

തിരുവനന്തപുരം ∙ ബജറ്റിൽ പ്രവാസികൾക്കു സ്ഥിരമായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കും എന്ന പ്രഖ്യാപനം കേട്ടു പ്രവാസികൾ ഇപ്പോഴും ചിരി നിർത്തിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
വ്യോമയാന മന്ത്രാലയത്തിന്റെ ഉൾപ്പെടെയുള്ള അനുമതികൾ വേണ്ട ഈ പദ്ധതിയെ സിൽവർലൈൻ പോലെ അപ്രായോഗികമായി പ്രവാസികൾ കരുതുന്നു. ഒന്നിലധികം വീടുള്ളവർക്കും ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഏർപ്പെടുത്തുന്ന കെട്ടിട നികുതി ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണ്. ഭൂമി ന്യായവില വർധനയും ഇവരെ സാരമായി ബാധിക്കും. ബജറ്റ് പ്രവാസികളെ എരിതീയിൽ നിന്നു വറചട്ടിയിലേക്കു വലിച്ചെറിഞ്ഞു.
പ്രവാസി സംഘടനകൾ അതിശക്തമായ സമരവുമായി രംഗത്തുവരും. ബജറ്റ് അന്തിമമാക്കുന്നതിനു മുൻപ് സർക്കാർ ഉദാര സമീപനം സ്വീകരിക്കണം.
കേരളത്തിൽ എത്ര പ്രവാസികൾ മടങ്ങിയെത്തി എന്ന കണക്ക് സർക്കാരിനില്ലെങ്കിലും 15 ലക്ഷം പേർ എത്തിയെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ വെറും 30,808 പേർക്കാണു പെൻഷൻ നൽകുന്നത്. കോവിഡ് മൂലം മടങ്ങി എത്തിയവർക്കു സംരംഭങ്ങൾ തുടങ്ങാനുള്ള ധനസഹായം നൽകിയത് 5010 പേർക്കു മാത്രമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.
English Summary: K Sudhakaran on Kerala budget