കൊച്ചി ∙ സംസ്ഥാനത്തു മാലിന്യം ശേഖരിക്കാൻ വാതിൽപടി സേവനം നൽകുന്ന ഹരിതകർമസേനയ്ക്കു ലഭിക്കുന്നത് 30–40% യൂസർ ഫീസ് മാത്രം. യൂസർ ഫീസ് പൂർണമായി ലഭിച്ചാൽ മാത്രമേ ഹരിതകർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂവെന്നു മാലിന്യസംസ്കരണത്തെക്കുറിച്ചു സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനത്തു മാലിന്യം ശേഖരിക്കാൻ വാതിൽപടി സേവനം നൽകുന്ന ഹരിതകർമസേനയ്ക്കു ലഭിക്കുന്നത് 30–40% യൂസർ ഫീസ് മാത്രം. യൂസർ ഫീസ് പൂർണമായി ലഭിച്ചാൽ മാത്രമേ ഹരിതകർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂവെന്നു മാലിന്യസംസ്കരണത്തെക്കുറിച്ചു സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കുന്നു. മന്ത്രി എം.ബി.രാജേഷ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനു നൽകി ധവളപത്രം പുറത്തിറക്കി.

സംസ്ഥാനത്തെ ആകെ 1.07 കോടി വീടുകളിൽ ഉറവിട മാലിന്യസംസ്കരണ സംവിധാനമുള്ളത് 23.79 ലക്ഷം വീടുകളിലാണ്. 51.09 ലക്ഷം വീടുകളിലും 4.19 ലക്ഷം സ്ഥാപനങ്ങളിലും ഹരിതകർമസേന സേവനം നൽകുന്നു. പ്രതിമാസം 15.44 കോടി രൂപയാണു ഹരിതകർമസേനയ്ക്ക് യൂസർ ഫീസായി ലഭിക്കുന്നത്.

ADVERTISEMENT

കമ്യൂണിറ്റി കംപോസ്റ്റിങ് സംവിധാനത്തിലൂടെ പ്രതിദിനം 767.3 ടൺ ജൈവമാലിന്യം സംസ്ഥാനത്തു സംസ്കരിക്കുന്നു. കോഴി അറവു മാലിന്യം സംസ്കരിക്കാനായി നിലവിൽ 40 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിർമാണം നടക്കുന്ന 4 പ്ലാന്റുകൾ കൂടി പൂർത്തിയായാൽ സംസ്ഥാനത്തെ മുഴുവൻ കോഴി അറവു മാലിന്യവും സംസ്കരിക്കാനാകും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ചിക്കൻ റെൻഡറിങ് പ്ലാന്റുകൾ – 19.

ശുചിത്വ മിഷൻ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ മാലിന്യസംസ്കരണത്തിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നുണ്ടെങ്കിലും 300ൽ താഴെ തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ഇതു പ്രയോജനപ്പെടുത്തുന്നത്. 4 കോർപറേഷനുകളിലും 59 നഗരസഭകളിലും 313 ഗ്രാമപ്പഞ്ചായത്തുകളിലും മാത്രമാണു സർക്കാരിന്റെ ഹരിതമിത്രം സ്മാർട് ഗാർബേജ് ആപ്ലിക്കേഷൻ നടപ്പാക്കിയത്.

43.38 ലക്ഷം ടൺ

ADVERTISEMENT

∙ സംസ്ഥാനത്തു പ്രതിവർഷം ഉണ്ടാകുന്നത് 43.38 ലക്ഷം ടൺ മാലിന്യം

∙ ജൈവമാലിന്യം – 33.11 ലക്ഷം ടൺ, അജൈവ മാലിന്യം – 10.27 ലക്ഷം ടൺ

അജൈവ മാലിന്യം

ADVERTISEMENT

∙ പേപ്പർ 28%

∙ പ്ലാസ്റ്റിക് 18%

∙ തുണി മാലിന്യം 14%

∙ ഇ–മാലിന്യം 11%

∙ സാനിറ്ററി മാലിന്യം 11%

∙ റബർ/ലെതർ 7%

∙ ഗ്ലാസ് 4%

∙ മെറ്റൽ 4%

∙ മറ്റുള്ളവ 3%

മാലിന്യ വണ്ടികൾക്ക് ഇനി ഹോളോഗ്രാം സ്റ്റിക്കർ

കൊച്ചി ∙ സംസ്ഥാനത്തു മാലിന്യം കൊണ്ടു പോകുന്ന പൊതു, സ്വകാര്യ വാഹനങ്ങളിൽ മാർച്ച് 1 മുതൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കും. വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണു തദ്ദേശ വകുപ്പ് സ്റ്റിക്കർ ഏർപ്പെടുത്തുന്നത്.  വാഹനങ്ങളിൽ പൂർണമായും ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടമായാണിത്. 

മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടക്കുന്ന ആഗോള എക്സ്പോയിൽ മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിനു നൽകി സ്റ്റിക്കർ പ്രകാശനം ചെയ്തു. മോട്ടർ വാഹന വകുപ്പിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണു സ്റ്റിക്കർ ഏർപ്പെടുത്തുന്നത്.

ആക്രി സാധനങ്ങൾ ഉൾപ്പെടെ മാലിന്യം വഹിക്കുന്ന എല്ലാ വാഹനങ്ങളിലും സ്റ്റിക്കർ പതിപ്പിക്കണമെന്നു ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ പറഞ്ഞു. ഇത്തരം വാഹനങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കാനുള്ള ചുമതല ശുചിത്വ മിഷനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകും. സ്റ്റിക്കർ പതിച്ചില്ലെങ്കിലും നടപടിയെടുക്കും.

English Summary: Waste management Kerala