തൃശൂർ ∙ അന്ന്: മൂന്നു വർഷം മുൻപ് കോവിഡിനെ നേർക്കുനേർ കാണുമ്പോൾ അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത. പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ കണ്ട് അവൾ ചുമച്ചു, പനിച്ചു തളർന്നു. ഇന്ന്: അവൾ ഡോക്ടർ! കോവിഡ് എന്ന മഹാമാരിയാകട്ടെ തളർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അന്ന്: മൂന്നു വർഷം മുൻപ് കോവിഡിനെ നേർക്കുനേർ കാണുമ്പോൾ അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത.  പേരുപോലുമില്ലാതിരുന്ന വൈറസ് വില്ലനെ കണ്ട് അവൾ ചുമച്ചു, പനിച്ചു തളർന്നു. 

ഇന്ന്: അവൾ ഡോക്ടർ! കോവിഡ് എന്ന മഹാമാരിയാകട്ടെ തളർന്നു ദുർബലാവസ്ഥയിലും. 

ADVERTISEMENT

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായ കൊടുങ്ങല്ലൂർ സ്വദേശിനി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം നേടി. ഇന്ത്യയിൽ പ്രാക്ടിസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായി. പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത അവൾ, ഹൗസ് സർജൻസി കൂടി കഴിഞ്ഞാൽ പ്രചോദനം പകരുന്ന അതിജീവനത്തിന്റെ ആൾരൂപമാകും.

ചൈനയിലെ വുഹാനിൽ മെഡിസിനു പഠിക്കുന്ന മലയാളി വിദ്യാർഥിനിക്കു തൃശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചത് 2020 ജനുവരി 30നാണ്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ്. കോവിഡ് സുഖപ്പെട്ടശേഷവും അവൾ നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കു തിരികെപ്പോകാനാകാതെ, നേരിട്ടുള്ള പഠനം മുടങ്ങി. ഓൺലൈൻ ക്ലാസിലൂടെയാണു പഠനം പൂർത്തിയാക്കിയത്. 2 ക്യാമറകൾക്കു മുന്നിലിരുന്ന് ഓൺലൈനായി പരീക്ഷകളെഴുതി. അതിനിടെ വീണ്ടും കോവിഡ് പിടികൂടി. ഇപ്പോൾ, എല്ലാ പരീക്ഷകളും മറികടന്ന് വരുന്നു, ‘ഡോ. അവൾ’!

ADVERTISEMENT

English Summary: India's first covid patient become doctor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT