പുതിയ നികുതിരീതി ദോഷം: ഡോ. ബിശ്വജിത് ധർ
Mail This Article
കൊച്ചി ∙ ആദായനികുതി നിർണയത്തിനുള്ള പുതിയ സമ്പ്രദായം മൂലം സമ്പാദ്യ പദ്ധതികൾ അനാകർഷകമാകുന്നത് രാജ്യത്തിന്റെ ദീർഘകാല ഭാവിക്കു വെല്ലുവിളിയാകുമെന്ന് പ്രശസ്‌ത സാമ്പത്തിക വിദഗ്ധൻ ഡോ. ബിശ്വജിത് ധർ. പുത്തൻ തലമുറയെ സമ്പാദ്യശീലത്തിൽനിന്നു പിന്തിരിപ്പിക്കുന്നതാണു പുതിയ സമ്പ്രദായം. വാർധക്യത്തിൽ ഇവരാകും സമ്പാദ്യരഹിത അവസ്‌ഥയുടെ ദുരിതം അനുഭവിക്കേണ്ടിവരികയെന്നും മലയാള മനോരമയുടെ 24–ാം ബജറ്റ് പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസറായ ബിശ്വജിത്തിന് മനോരമയുടെ ഉപഹാരം എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ് വർഗീസ് സമ്മാനിച്ചു. ഫിനാൻസ് വൈസ് പ്രസിഡന്റ് സിജി ജോസഫ് സ്വാഗതവും ദ് വീക്ക് സീനിയർ ന്യൂസ് എഡിറ്റർ സ്‌റ്റാൻലി തോമസ് നന്ദിയും പറഞ്ഞു.
English Summary: Union Budget gives hope; future oriented: Dr. Bishwajit Dhar on Manorama Budget Speech