തിരുവനന്തപുരം ∙ ബഫർസോൺ വിഷയത്തിൽ വനം–റവന്യു–തദ്ദേശ വകുപ്പുകൾ സംയുക്തമായി ജനവാസമേഖലകളിൽ നടത്തിയ നേരിട്ടുള്ള സ്ഥല പരിശോധ‍ന പൂർത്തിയായപ്പോൾ കണ്ടെത്തിയതു 81,258 നിർമിതികൾ. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബഫർസോൺ വിഷയത്തിൽ വനം–റവന്യു–തദ്ദേശ വകുപ്പുകൾ സംയുക്തമായി ജനവാസമേഖലകളിൽ നടത്തിയ നേരിട്ടുള്ള സ്ഥല പരിശോധ‍ന പൂർത്തിയായപ്പോൾ കണ്ടെത്തിയതു 81,258 നിർമിതികൾ. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്റർ (കെഎസ്ആർ‍ഇസി) നേരത്തെ നടത്തിയ ഉപഗ്രഹസർ‍വേയിൽ 49,330 നിർമിതിക‍ളാണു കണ്ടെത്തിയത്. ജനവാസമേഖലകളിൽ നിർമിതികൾ കൂടുതലാണെന്ന ജനങ്ങളുടെയും കർഷകരുടെയും വാദങ്ങൾക്ക് അടിസ്ഥാനമിടു‍ന്നതാണു പുതിയ കണ്ടെത്തലുകൾ. 

ബഫർസോൺ വിഷയത്തിൽ കേന്ദ്രവും കേരളവും നൽകിയ ഹർജികൾ ഒരുമിച്ചു പരിഗണിച്ച് ഇളവുകൾ നൽകു‍ന്നതു പരിഗണിക്കാമെന്നാണു സുപ്രീംകോടതിയുടെ നിലപാട്. ഇതു പരിഗണിച്ചാൽ സംസ്ഥാനത്തെ 22 വന്യജീവിസങ്കേതങ്ങൾ / ദേശീയ ഉദ്യാനങ്ങൾ എന്നിവ ബഫർ‍സോണിൽ നിന്നു പൂർണമായി ഒഴിവാകും. ജനവാസ കേന്ദ്രങ്ങളിൽ പൂജ്യവും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ വരെ മാത്ര‍വുമായി ബഫർസോൺ നിശ്ചയിക്കണമെന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ശുപാർശ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണു കഴിഞ്ഞ വർഷം ജൂൺ 3 ന് സുപ്രീംകോടതി ഉത്തരവുണ്ടായത്. 

ADVERTISEMENT

ബഫർസോണുമായി ബന്ധപ്പെട്ടു പഞ്ചായത്ത് ഹെൽപ് ഡെസ്കു‍‍കളിൽ ലഭിച്ച മുഴുവൻ പരാതികളും നേരിട്ടു സ്ഥലപരിശോധന നടത്തി പരിഹരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഹെൽപ് ഡെസ്‌കുകളിലും വനം വകുപ്പിന്റെ ഇ-മെയിൽ വിലാസത്തിലും ലഭിച്ച 63,615 പരാതികളാണു പരിഹരിച്ചത്.

മറികടക്കാൻ നിയമം കൊണ്ടുവരില്ല

ADVERTISEMENT

ന്യൂഡൽഹി ∙ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കുന്ന സുപ്രീം കോടതി വിധി മറികടക്കാൻ പ്രത്യേക നിയമനിർമാണം പരിഗണനയിലില്ലെന്നു വനം പരിസ്ഥിതി മന്ത്രാലയം ലോക്സഭയെ അറിയിച്ചു. കോടതി ഉത്തരവു ജനവാസമേഖലകളെ ബാധിക്കുന്നില്ലെന്നുറപ്പിക്കാൻ നിയമ നിർമാണം ഉണ്ടാകില്ലെന്നായിരുന്നു വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ വ്യക്തമാക്കിയത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവരുടെ ചോദ്യത്തിനാണു മറുപടി.

English Summary : Bufferzone