പത്തനംതിട്ട ∙ കോന്നി താലൂക്ക് ഓഫിസിൽനിന്ന് അവധിയെടുത്തും അല്ലാതെയും മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ ഉദ്യോഗസ്ഥ സംഘം തിരിച്ചെത്തി. മാധ്യമങ്ങളുടെ കണ്ണിൽപെടാതിരിക്കാൻ ജീവനക്കാർ കോന്നി താലൂക്ക് ഓഫിസ് പരിസരത്ത് എത്താതെ നേരിട്ട് വീടുകളിലേക്കു പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനിടെ കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്കെതിരെ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ ഡപ്യൂട്ടി തഹസിൽദാരുടെ സന്ദേശം. എല്ലാം എംഎൽഎയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസിൽ കൊണ്ടുവന്നത് എംഎൽഎ ആണെന്ന് ഉൾപ്പെടെ പറയുന്ന സന്ദേശമാണ് ഡപ്യൂട്ടി തഹസിൽദാർ വാട്‌സാപ് ഗ്രൂപ്പിൽ അയച്ചത്. 10 പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസിൽ നിന്ന് മടങ്ങിപ്പോയെന്ന് ജനീഷ് കുമാർ പറഞ്ഞത് വാസ്തവമാണെങ്കിൽ താൻ ജോലി രാജിവയ്ക്കാം. എഡിഎമ്മിന് എല്ലാകാര്യങ്ങളും മനസ്സിലായിട്ടുണ്ടെന്നും വാട്സാപ് സന്ദേശത്തിൽ പറയുന്നു.

ADVERTISEMENT

അതേസമയം സ്പോൺസർ ചെയ്ത യാത്രയല്ലായിരുന്നെന്നാണ് ടൂറിസ്റ്റ് ബസ് മാനേജരുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഡ്രൈവർ വാഹനം വേണമെന്നു പറഞ്ഞതനുസരിച്ച് നൽകുകയായിരുന്നു. 

പിന്നീടാണ് അറിഞ്ഞത് താലൂക്ക് ഓഫിസിൽ നിന്നുള്ള യാത്രയാണെന്ന്. ശനിയും ഞായറും ട്രിപ്പ് പോകാനാണ് ചോദിച്ചത്. അന്ന് തിരക്കുള്ള ദിവസമായതിനാൽ വെള്ളിയാഴ്ചത്തേക്ക് നൽകുകയായിരുന്നു. ക്വാറി പ്രവർത്തനത്തിന് നിലവിൽ ജിയോളജി വകുപ്പിൽ നിന്നാണ് എന്തെങ്കിലും ആവശ്യമുള്ളത്. താലൂക്ക് ഓഫിസ് കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും മാനേജർ ശ്യാം പറയുന്നു. 

എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്

ADVERTISEMENT

പത്തനംതിട്ട ∙ കൂട്ടഅവധി സംബന്ധിച്ച വിവാദത്തിൽ സിപിഎം – സിപിഐ പോരു മുറുകുന്നതിനിടയിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ നവംബറിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. കോന്നിയിലെ സിനിമ തിയറ്ററിന്റെ വൈദ്യുതി ആവശ്യത്തിനു ട്രാൻസ്ഫോമർ സ്ഥാപിക്കാൻ 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് െകഎസ്ഇബി നൽകിയിരുന്നു. തിയറ്റർ ഉടമ പണം അടയ്ക്കാതിരുന്നതിനാൽ ട്രാൻസ്ഫോമർ സ്ഥാപിച്ചില്ല. ഇതിനു പകരം തിയറ്ററിനു സമീപം ഇല്ലാത്ത കൗശൽ കേന്ദ്രത്തിന്റെയും വാഹന ചാർജിങ് സ്റ്റേഷന്റെയും പേരിൽ എംഎൽഎ ഫണ്ടിൽനിന്നു പണം മുടക്കി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും അതിൽ നിന്നു തിയറ്ററിന് കണക്‌ഷൻ കൊടുക്കാൻ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. നിയമംവിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ പറയുമ്പോൾ ‘തന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്ക് അറിയാമെ’ന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. 

പൊതുഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ട്രാൻസ്ഫോമറിൽ നിന്നു സ്വകാര്യ വ്യക്തിക്കു കണക്‌ഷൻ നൽകാൻ നിയമപരമായി കഴിയില്ലായിരുന്നെങ്കിലും പിന്നീട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു  പ്രത്യേക അനുമതി വാങ്ങി കണക്‌ഷൻ നൽകാൻ ധാരണയിലെത്തിയെന്നു പറയുന്നു. ഉദ്യോഗസ്ഥൻ വൈകാതെ പത്തനംതിട്ടയിൽ നിന്നു കോട്ടയത്തേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി.

‘‘ജീവനക്കാർ വിനോദയാത്രയ്ക്കു പോയ സംഭവം എത്ര മറയ്ക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ പുറത്തു കൊണ്ടുവരും. വാട്സാപ്പിലൂടെ ഡപ്യൂട്ടി തഹസിൽദാർ എംഎൽഎയെ അധിക്ഷേപിച്ചതു ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ചെയ്ത തെറ്റിൽ നിന്നു രക്ഷപ്പെടാൻ ചെയ്യുന്ന കാര്യങ്ങൾ ജീവനക്കാരെ കൂടുതൽ കുരുക്കിൽപെടുത്തും. അധിക്ഷേപങ്ങളെ ഭയക്കുന്നില്ല. പാറ, മണൽ വിഭാഗം കൈകാര്യം ചെയ്ത ആളാണ് ബസ് ബുക്ക് ചെയ്തത്. ഇയാൾക്ക് ക്വാറി ഉടമകളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം മാറ്റിയിരുന്നു. ഇപ്പോൾ ബെനാമിയെ വച്ചു വിഭാഗം കൈകാര്യം ചെയ്യുകയാണ്. ’’

 കെ.യു.ജനീഷ് കുമാർ എംഎൽഎ 

ADVERTISEMENT

English Summary: Konni taluk office leave row