കണ്ണൂർ ∙ കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഎം. ഇത്രനാളും ഇക്കാര്യം ആരോപണം മാത്രമായിരുന്നെങ്കിൽ അത് യാഥാർഥ്യമാണെന്നു പ്രതി തന്നെ വിളിച്ചു പറഞ്ഞതാണ് സിപിഎമ്മിൽ കരിനിഴൽ വീഴ്ത്തിയത്. രാഷ്ട്രീയ എതിരാളികൾ ഇത് ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഎം. ഇത്രനാളും ഇക്കാര്യം ആരോപണം മാത്രമായിരുന്നെങ്കിൽ അത് യാഥാർഥ്യമാണെന്നു പ്രതി തന്നെ വിളിച്ചു പറഞ്ഞതാണ് സിപിഎമ്മിൽ കരിനിഴൽ വീഴ്ത്തിയത്. രാഷ്ട്രീയ എതിരാളികൾ ഇത് ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. സിപിഎം പ്രതിസ്ഥാനത്തു നിൽക്കുന്ന ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് സിപിഎമ്മിന് ഇടിത്തീയായത്.

വിചാരണ കാത്തിരിക്കുന്ന പ്രതിയാണ് തുറന്നുപറച്ചിൽ നടത്തിയതെന്നതു ഗൗരവം കൂട്ടുന്നു. കേസിൽ മാപ്പു സാക്ഷിയാകാനുള്ള ആകാശിന്റെ നീക്കമാണ് ഇതെന്ന് സിപിഎം വിലയിരുത്തുമ്പോഴും വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടിക്കു ശുഭകരമല്ല. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങൾക്കിടയിലാണ് കണ്ണൂരിൽ വിവാദം പുകയുന്നത്. ഷുഹൈബ് വധത്തിനു ശേഷം ആകാശ് തില്ലങ്കേരിയെ പാർട്ടി പുറത്താക്കിയെന്നും കൊലയുമായി സിപിഎമ്മിനു ബന്ധമില്ലെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. 

ADVERTISEMENT

 2018 ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന ഷുഹൈബിന്റെ ബന്ധുക്കളുടെ ആവശ്യത്തെ കോടതിയിൽ എതിർത്തത് സിപിഎം നേതൃത്വം നൽകുന്ന സർക്കാരാണ്. ഇതിനായി അഭിഭാഷകരെ ഏർപ്പെടുത്താൻ 90 ലക്ഷം രൂപയോളം ചെലവിട്ടു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കപ്പെട്ടതുമില്ല. ഈയൊരു സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സിപിഎമ്മിന് കനത്ത ആഘാതമാകുന്നത്. 

പാർട്ടി കയ്യൊഴിഞ്ഞതുകൊണ്ടാണ് ക്വട്ടേഷൻ വഴിയിലേക്കു തിരിയേണ്ടി വന്നതെന്നും ആകാശ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നുണ്ട്. ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയുമെന്നാണു പരാമർശം. തങ്ങൾ വായ അടച്ചതുകൊണ്ടു മാത്രമാണ് നേതാക്കളിൽ പലരും പുറത്തിറങ്ങി നടക്കുന്നതെന്ന ഭീഷണിയും ആകാശ് തില്ലങ്കേരി പാർട്ടി നേതൃത്വത്തിനു നേരെ ഉയർത്തിയിട്ടുണ്ട്. ക്വട്ടേഷൻ സംഘമെന്ന് ഇപ്പോൾ മുദ്രകുത്തപ്പെട്ടവരുടെയെല്ലാം ജീവിതം ഇങ്ങനെയാണെന്ന വെളിപ്പെടുത്തലുമുണ്ട്. ഇതിനെല്ലാം സമാധാനം പറയേണ്ട ബാധ്യത സിപിഎമ്മിനായി. പാർട്ടി പ്രവർത്തനം ക്വട്ടേഷൻ സംഘത്തെ ഏൽപിച്ചിട്ടില്ലെന്ന ദുർബലമായ വിശദീകരണമാണ് സിപിഎമ്മിന് ഇക്കാര്യത്തിലുള്ളത്. വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിർദേശം അണികൾക്കു നൽകിയിട്ടുമുണ്ട്.

ADVERTISEMENT

ആരോപണമുന പി.ജയരാജനിലേക്കും

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്ന അവസരത്തിൽ  പി.ജയരാജനായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. ജയരാജൻ  സെക്രട്ടറിയായിരിക്കുമ്പോൾ തന്നെയാണ് ആകാശിനെ പാർട്ടി പുറത്താക്കുന്നത്. അതിനു ശേഷവും പി.ജയരാജനു വേണ്ടി ഈ സംഘം സമൂഹ മാധ്യമങ്ങളിലുണ്ടായിരുന്നു. പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരുടെ കൂട്ടായ്മയായ പിജെ ആർമിയുടെ പ്രചാരകരായിരുന്നു ആകാശും കൂട്ടരും. 

ADVERTISEMENT

 ഈ സംഘത്തിന്റെ പ്രവർത്തനം കാരണം പി.ജയരാജന് സിപിഎമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പിജെ ആർമിയെ ജയരാജനു തള്ളിപ്പറയേണ്ടി വന്നു. അതിനു ശേഷം  റെഡ് ആർമിയെന്ന പേരിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പി.ജയരാജൻ സെക്രട്ടറിയായിരിക്കെയാണ് ഷുഹൈബ് കൊല്ലപ്പെട്ടത് എന്നതിനാൽ രാഷ്ട്രീയ എതിരാളികളുടെ ആരോപണമുന അദ്ദേഹത്തിനെതിരെയും തിരിഞ്ഞിരിക്കുകയാണ്.

English Summary : Akash Thillankeri against CPM 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT