വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം; മലയാളി യുവതി പരുക്കുകളോടെ ആശുപത്രിയിൽ
തെന്മല (കൊല്ലം) ∙ തെങ്കാശിക്കു സമീപം പാവൂർ സത്രത്തിൽ റെയിൽവേ ഗേറ്റ് കീപ്പറായ മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമം. അക്രമിയിൽ നിന്നു രക്ഷപ്പെട്ട യുവതിയെ സാരമായ പരുക്കുകളോടെ തിരുനെൽവേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.

Read also: ചെറിയ ഫ്ലാറ്റിലുള്ളവർ വെള്ളം കുടിക്കും; വാട്ടർ ചാർജ് മൂന്നിരട്ടിയിലേറെ
വ്യാഴാഴ്ച രാത്രി 8.30ന് ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ അജ്ഞാതൻ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയതോടെ അക്രമി, ടെലിഫോൺ റിസീവർ കൊണ്ട് മുഖത്ത് ഇടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. തന്റെ പക്കലുള്ള സ്വർണം എടുത്തിട്ട് ഉപദ്രവിക്കാതെ വിടണമെന്നു അക്രമിയുടെ കാൽ പിടിച്ച് അപേക്ഷിച്ചെങ്കിലും പിൻമാറാൻ അയാൾ തയാറായില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു.
വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമിയെ തളളി മാറ്റി മുറിയിൽ നിന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ അക്രമിയും പുറത്തേക്ക് ഇറങ്ങി ഓടി. വിവരം അറിഞ്ഞ് സമീപത്തെ വീട്ടിൽ നിന്നു ഭർത്താവും പാവൂർസത്രം റെയിൽവേ സ്റ്റേഷൻ അധികൃതരും സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read also: പ്രണവ് യാത്രയായി; ഷഹ്ന തനിച്ചായി
തെങ്കാശി - തിരുനെൽവേലി പാതയിലാണ് ഈ ലവൽ ക്രോസ്. 5 വർഷമായി യുവതി ഇവിടെ ജോലി ചെയ്യുകയാണ്. വ്യാഴാഴ്ച രാത്രി 8 മണിക്കുള്ള ഡ്യൂട്ടിക്ക് എത്തിയതായിരുന്നു. രാത്രി ജോലിക്ക് എത്തുമ്പോൾ സാധാരണ ഭർത്താവും ഒപ്പം വരുമായിരുന്നു. എന്നാൽ ആക്രമണം നടന്ന രാത്രി യുവതി തനിച്ചാണ് എത്തിയത്.
റെയിൽവേ ഗേറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പാവൂർസത്രം പൊലീസും റെയിൽവേ പൊലീസും പരിശോധിച്ചു വരികയാണ്. ഇവിടെ മേൽപാലം നിർമിക്കുന്ന ജോലി നടക്കുന്നുണ്ട്. നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും അതിഥിത്തൊഴിലാളികളാണ്. ഇവരിൽപെട്ട ആരെങ്കിലുമാവാം ആക്രമണത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ആ വഴിക്കും പൊലീസ് അന്വേഷിക്കുന്നു.
റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണം കവർന്ന കേസ് എങ്ങുമെത്തിയില്ല
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ അംഗപരിമിതയായ റെയിൽവേ ഉദ്യോഗസ്ഥയുടെ സ്വർണം കവർന്ന കേസിന്റെ അന്വേഷണം എങ്ങും എത്തിയില്ല; 2022 ഫെബ്രുവരി 7ന് പകൽ 12.52ന് തെന്മല രണ്ടാം തുരങ്കത്തിൽ വച്ചാണ് സംഭവം. ഫെബ്രുവരി 8ന് റെയിൽവേ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. എറണാകുളം സാന്റോ ഗോപാലൻ റോഡ് തിയാഡി ഹൗസിൽ എസ്. റിനോയിയുടെ ഭാര്യ രശ്മി(29) ആണ് ആക്രമണത്തിന് ഇരയായത്.
English Summary : Rape attempt against women gate keeper at Kollam